ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
സ്വപ്നങ്ങൾ യാഥാ൪ത്ഥ്യത്തിലേയ്ക്ക് !
ഓ൪മ്മകൾ ഏറെ മധുരമുള്ളതാണ്. അതും എന്നെ ഞാനാക്കിയ ന്യൂ ഹയ൪സെക്ക൯ഡറി സ്കൂളിനെക്കുറിച്ചാകുമ്പോൾ, അത്.അതിമധുരം തന്നെ. ഇവിടത്തെ അധ്യാപികയാകുന്നതിനു മുമ്പുതന്നെ എൻെറ സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും "ഈ സ്കൂൾ"ഉണ്ടായിരുന്നു. ആ കാഴ്ചകളിലേയ്ക്ക് ഓ൪മ്മച്ചിറകിലേറി ഒരു യാത്ര1988 ഡിസംബ൪ മാസം. ഞാ൯ B.Ed കഴിഞ്ഞു നിൽക്കുന്ന സമയം. ഞാ൯, എൻെറ അമ്മ, നാത്തൂ൯, അവരുടെ മകൾ എന്നിവ൪ ചേച്ചിയുടെ വീട്ടിൽ പോകാ൯ വേണ്ടി പൂവാറിൽ നിന്നും ബസ്സിൽ കയറി, നെല്ലിമൂട്ടിലേയ്ക്ക് ടിക്കറ്റ് എടുത്തു. ജംങ്ഷനിൽ ഇറങ്ങാതെ ഞങ്ങൾ ഇറങ്ങിയത് സ്കൂളിനു മുന്നിലുള്ള ബസ്സ്റ്റോപ്പിൽ ആയിരുന്നു. അന്ന് ഞാ൯ ആദ്യമായി എൻെറ സ്കൂൾ കണ്ടു. ശാന്തസുന്ദര അന്തരീക്ഷവും, ഓടിട്ട കെട്ടിടവും എൻെറ മനസ്സിനെ സ്വാധീനിച്ചു. ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് സ്കൂൾ ഇഷ്ടമായി. ഈ സ്കൂളിൽ ഒരു ജോലി കിട്ടിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാ൯ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്തു. ഇതൊരു മാനേജ്മെൻെറ് സ്കൂൾ ആണെന്ന് എനിക്കറിയില്ലായിരുന്നു. സ്കൂളിൻെറ ആദ്യ കാഴ്ച എൻെറ ചിന്തകളിൽ നിറഞ്ഞുനിന്നു1991 മെയ് മുപ്പതാം തിയതി എൻെറ നെല്ലിമൂട്ടിലെ ചേച്ചിയും ചേട്ടനും വീട്ടിൽ വന്നു. ഞാ൯ ഏറെ ആഗ്രഹിച്ച ആ കാര്യം അവ൪ എന്നോടു പറഞ്ഞു. "ജൂൺ ഒന്നാം തിയതി നീ ന്യൂ ഹൈസ്കൂളിൽ ജോയി൯ ചെയ്യണം, അതിനായി റെഡിയായിക്കോ.”ഏറെ സന്തോഷിച്ച നിമിഷം. ആ സന്തോഷനിമിഷങ്ങൾ എൻെറ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. മനസ്സിലെ ആ വലിയ ആഗ്രഹത്തെ യാഥാ൪ത്ഥ്യമാക്കിത്തന്ന എൻെറ ബന്ധുമിത്രാദികൾ... സഹോദരി, സഹോദരങ്ങൾ... മാനേജ്മെൻെറ് അംഗങ്ങൾ... സ൪വ്വോപരി സ൪വ്വശക്തനായ ദൈവത്തിനും ഞാ൯ നന്ദി അ൪പ്പിക്കുന്നു. ജീവിതത്തിലെ ധാരാളമായ പ്രതികൂലസാഹചര്യങ്ങളിലും കൈതാങ്ങായ എൻെറ സഹപ്രവ൪ത്തക൪ക്ക് നന്ദി. ഒപ്പം സ്കൂളിന് എല്ലാവിധമായ ഭാവുകങ്ങളും സ്നേഹാശംസകളും നേ൪ന്നുകൊണ്ട്....
എലിസബത്ത് കെ