ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ശുചിയാക്കൂ ….. നമ്മുടെ വീടും നാടും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയാക്കൂ ….. നമ്മുടെ വീടും നാടും

നാം നമ്മുടെ നിത്യ ജീവിതത്തിൽ എന്നും ശുചിത്വം പാലിക്കണം. വ്യക്തിശുചിത്വം, പരിസരശുചിത്വം, നല്ല ആഹാരശീലങ്ങൾ ഇവ നാം പാലിക്കണം. വ്യക്തി  ശുചിത്വം എന്നാൽ നഖം മുറിക്കുക, രണ്ടു നേരം കുളിക്കുക, നല്ല വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക ഇവയാണ്. നല്ല ആഹാരശീലങ്ങൾ എന്നാൽ ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കെെ കഴുകുക, തുറന്നുവെച്ച ആഹാരം കഴിക്കരുത് , പഴകിയ ആഹാരം കഴിക്കരുത് , തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങൾ, പച്ചക്കറികർ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ ഇവ നമ്മുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കും. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.മാലിന്യം കൂമ്പാരമാക്കരുത്.ആഹാര മാലിന്യങ്ങൾ കുഴിച്ചിടുകയോ കമ്പോസ്റ്റ് വളങ്ങൾ ഉണ്ടാക്കുകയോ ചെയ്യണം. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു കാരണമാകാം. മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്.അതുമൂലം കൊതുകുകൾ മുട്ടയിട്ട് പെരുകാൻ കാരണമാകും.മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ  പോലുള്ള രോഗങ്ങൾ കൊതുക് പരത്തുന്നവയാണ്. പരിസരമലിനീകരണം മൂലം കോളറ,എലിപ്പനി തുടങ്ങിയ രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. പരിസരശുചിത്വം പല മാരക രോഗങ്ങളിൽ നിന്നും ഉം നമ്മളെ സംരക്ഷിക്കും.  നമ്മുടെ വീടും പരിസരവും മാത്രമല്ല ജലസ്രോതസ്സുകളും വൃത്തിയായി സൂക്ഷിക്കണം. കിണർ , പുഴ, തോട്, കടൽ കായൽ, ഇവയിേക്ക്  മാലിന്യങ്ങൾ വലിച്ചെറിയരുത്.കിണർ വലയിട്ട് സൂക്ഷിക്കുകയും വർഷത്തിലൊരിക്കൽ വൃത്തിയാക്കുകയും ചെയ്യണം.പുഴയിൽ നിന്ന് ചരൽ വാരുന്നത് തടയണം. ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയരുത്.മരങ്ങൾ മുറിക്കരുത്. ജലം മലിനമാകുന്നത് മൂലം ശുദ്ധജലം ലഭിക്കാതെ നമുക്ക് പല രോഗങ്ങളും പിടിപെടും ജലജീവികൾ നശിക്കാൻ ഇട വരും അതുകൊണ്ട് ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം നിന്നുള്ള പുക മലിനീകരണം തടയണം.കിണർ വലയിട്ട് നമ്മൾ വലയിട്ടു സൂക്ഷിക്കുകയും വർഷത്തിലൊരിക്കൽ വൃത്തിയാക്കുകയും ചെയ്യണം. പുഴയിൽ നിന്ന് മണൽ വാരുന്നത് തടയണം.ജലസ്രോതസ്സ്  വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വനങ്ങൾ സംരക്ഷിക്കുക. മരങ്ങൾ വച്ചുപിടിപ്പിക്കുക.ശുദ്ധവായു ലഭിക്കാൻ ഇത് കാരണമാകും.  പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം. സ്കൂൾ , ഹോസ്പിറ്റൽ, റോഡ്, പാർക്ക് , ബീച്ച് ,റെയിൽവേ സ്റ്റേഷൻ ,ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം എല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ ഒരു മാരക രോഗവും നമ്മെ പിടികൂടില്ല. കൊതുകുകൾ  സൂക്ഷ്മജീവികൾ വൈറസുകൾ ബാക്ടീരിയകൾ അന്തരീക്ഷ മലിനീകരണം ജലമലിനീകരണം ഇവ മൂലമുള്ള ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല.  ഇന്ന് നമ്മുടെ നാട്ടിൽ പടരുന്ന പോലുള്ള രോഗങ്ങൾ വരെ ശുചിത്വത്തിലൂടെ നമുക്ക് നേരിടാം. കൈകൾ രണ്ടും സോപ്പ് കൊണ്ട് നന്നായി കഴുകുക. 20 സെക്കൻഡ്  കൈകൾ കഴുകുന്നതിലൂടെ  നമുക്ക് നമ്മുടെ ശരീരത്തിൽ നിന്നും കൊറോണ വൈറസിനെ അകറ്റി നിർത്താൻ  കഴിയും. ഇതിലൂടെ ശുചിത്വത്തിന്റെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. ശുചിത്വം വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. മാരകമായ ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും ശുചിത്വം സൂക്ഷിക്കുന്നതിലൂടെ തടഞ്ഞുനിർത്താൻ കഴിയും.

ആയിഷ നസ്റിൻ എച്ച്
3 ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം