നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ കൂടുമാറ്റം
കൂടുമാറ്റം
അമ്മു അവളുടെ കുട്ടിക്കാലം ജീവിച്ചിരുന്നത് ഒരു ചെറിയ ഗ്രാമത്തിലായിരുന്നു മരങ്ങളും പുഴകളും കുന്നുകളും മലകളും ഉള്ള ഒരു സുന്ദര ഗ്രാമം . അച്ഛനും അമ്മയും അവളും അടങ്ങുന്ന ചെറിയ കുടുംബം .പെട്ടെന്ന് ഒരു ദിവസം അച്ഛന്റെ ജോലിയുടെ ഭാഗമായി കിട്ടിയ സ്ഥലംമാറ്റം കാരണം ഗ്രാമത്തിൽ നിന്നും അവൾക്ക് നഗരത്തിലേക്ക് ചേക്കേറേണ്ടി വന്നു . അവൾ നഗരത്തിൽ കണ്ട കാഴ്ചകൾ തികച്ചും വ്യത്യസ്തമായിരുന്നു. ഗ്രാമത്തിലെ പോലെ മരങ്ങളോ പുഴകളോ കുന്നുകളോ ഇല്ല . പകരം കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ,ചപ്പുചവറുകൾ ,ആകാശം മുട്ടി നിൽക്കുന്ന ഫാക്ടറികൾ ,കെട്ടിടങ്ങൾ, വാഹനങ്ങളിലും ഫാക്ടറികളിലും നിന്നും വരുന്ന വിഷ വാതകങ്ങൾ....... അവൾ ആ നഗരത്തെ അതിശയത്തോടെ നോക്കി നിന്നു .ദിവസങ്ങൾ കടന്നു പോയി .അവൾക്കു പട്ടണത്തിലെ ജീവിതം മടുത്തു തുടങ്ങി . അവൾ അമ്മയോടും അച്ഛനോടും തന്റെ വിഷമം പറഞ്ഞു . അച്ഛൻ അവളോട് പറഞ്ഞു വിഷമിക്കണ്ട മോളെ ... നമുക്ക് ചെയ്യാനാവുന്നത് പരിസരം വൃത്തിയായി സൂക്ഷിക്കുകയും മരങ്ങൾ വെട്ടിമുറിക്കാതെ കൂടുതൽ നട്ടുപിടിപ്പിക്കുകയും മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുകയും ചെയ്യാം അച്ഛൻ പറഞ്ഞത് അവൾ ശ്രദ്ധയോടെ കേട്ടു . അവൾ താമസിക്കുന്ന വീട്ടിനു ചുറ്റും ചെറിയ ചെടികൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി . അങ്ങനെ അവൾ പതിയെ പതിയെ നഗര ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങി .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ