ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ പ്രതിരോധം

കൊറോണക്കാലം. ................................................... നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് അധവാ COVID - 19 ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും പടർന്നു പിടിച്ചു കഴിഞ്ഞു. ഈ വൈറസിനെ എങ്ങനെ നശി പ്പിക്കാം? ഇതിന്റെ വ്യാപനം എങ്ങനെ തടയാം? എന്നി ചോദ്യങ്ങൾ എല്ലാവരുടെയും മനസ്സിൽ സർവ്വസാധാരണമാണ്. ഒരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ എന്ത് സംഭവിച്ചു എന്നതിലല്ല കാര്യം, നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. ഈ വൈറസിനെ നശിപ്പിക്കുന്നത് വളരേ എളുപ്പമാണ്, 20 സെക്കന്റ് തുടർച്ചയായി ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഇതിൽ വീട്ടമ്മമാർ വീട്ടിൽ നിൽക്കുമ്പോൾ ഹാൻഡ് വാഷ്ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം സാനിറ്റൈസറുകളിൽ ആൽക്കഹോൾ കണ്ടന്റ് ഉള്ളതിനാൽ, അടുക്കളയിൽ കയറുമ്പോൾ അറിയാതെ തീ കൈയ്യിൽ തട്ടിയാൽ കൈയ്യിൽ തീപ്പിടിക്കുകയും പരിക്കേൽക്കുകയും ചെയ്യാം. അതുപോലെ തന്നെ ക്വാറന്റൈൻ, ഹോംഐസലോഷൻ, മാസ്ക് ധരിക്കൽ, സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നിവയ്ക്കും പ്രാധാന്യമുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് ഉചിതമായ തീരുമാനമാണ് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും തിരഞ്ഞെടുത്തിട്ടു ള്ളത്. ലോക് ഡൗൺ വഴി വൈറസ് വ്യാപനം ഒട്ടുമുക്കാലും നമുക്ക് തടയാവുന്നതാണ്. വൈറസ് വ്യാപനത്തിന്റെ സ്വഭാവമനുസരിച്ച് ലോക് ഡൗണിന്റെ കാലാവധിയിൽ മാറ്റമുണ്ടാകാം. രണ്ടാഴ്ചയാണ് വൈറസിന്റ ഇൻക്യുബേഷൻ ടൈം നിലവിൽ ഇന്ത്യ ഈ വ്യാപനത്തെ മറികടക്കുന്നതിന് മാതൃകയാക്കേണ്ട രാജ്യങ്ങളാണ് ദക്ഷിണ കൊറിയയും, ജപ്പാനും, അവിടുത്തെ ജനത സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നവരാണ്, ഇതിലൂടെ രോഗത്തെ എളുപ്പം നിയന്ത്രിക്കാൻ കഴിയും. ഇന്ന് സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്ന ഒരു ചോദ്യമാണ്, ചൈനയേക്കാൾ പോസിറ്റീവ് കേസ് കുറഞ്ഞിട്ടും ഇറ്റലിയിൽ മരണനിരക്ക് കൂടുതലാണ് അവിടെ വൈറസിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നത്. വൈറസിന് രൂപമാറ്റം സംഭവിക്കാൻ വളരേ കുറച്ച് സമയം മതി. പക്ഷേ രൂപാന്തരണം ഉണ്ടായോ എന്ന് പറയാനാവില്ല. അതിനാലാണ് വൈറസിന്റെ വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നത്. വ്യാപനം കുറയുമ്പോൾ രൂപാന്തരണം നടക്കാനുള്ള സാധ്യതയും കുറയും. വൈറസിന് കൂടുതൽ രൂപമാറ്റം സംഭവിക്കാനുള്ള സമയം കിട്ടാതെ വരും അതോടെ വൈറസിന്റെ പ്രഹര ശേഷി കുറയും. . കേരളത്തിൽ അനുഭവിക്കാനിരിക്കുന്ന സാമൂഹ്യ വ്യാപനത്തെ നേരിടാൻ മൂന്നു കാര്യങ്ങൾ പ്രധാനമാണ്. 1. സർക്കാർ സ്വീകരിക്കന്ന മുൻകരുതലുകൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും വൈറസ് വ്യാപനം. 2. സാമൂഹിക അകലം എന്ന നിർദ്ദേശം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്. 3. എത്ര സാമ്പിളുകൾ പരിശോധിക്കുന്നുണ്ട് . ലോക്ഡൗണിലായിരിക്കേ വീട്ടിലിരിക്കുമ്പോൾ സ്ഥിരമായി വ്യായാമം ചെയ്യുക. ശരീരത്തിൽ അമിതവണ്ണമുള്ളവർക്ക് ശ്വാസം മുട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ സ്ഥിര വ്യായാമം കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിതവണ്ണത്തെ കുറക്കുകയും ചെയ്യുന്നു.കൂടാതെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.വ്യായാമത്തിന് രോഗ പ്രതിരോധശേഷി നൽകുന്നതിൽ നിർണായകമായ പങ്കുണ്ട്. ദിവസവും 30 മിനി ട്ടെങ്കിലും വ്യായാമം എന്ന കണക്കിൽ ,ആഴ്ചയിൽ 150 മിനിട്ട് വ്യായാമം ചെയ്യുക. നീന്തൽ, മെഡിറ്റേഷൻ, നടത്തം, യോഗ തുടങ്ങിയ ചെറിയ വ്യായാമങ്ങളാണ് കൊറോണ പോലുള്ള വൈറസ് ബാധയെ തടയുന്നതിന് അനുയോജ്യം. പോഷകാഹാരങ്ങൾ ശരീരത്തിന് രോഗം പ്രതിരോധശേഷി നൽകുന്നു. വിറ്റാമിൻ- A, B6, C, D എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നവയിൽ പ്രധാനപ്പെട്ട വയാണ്. വിറ്റാമിൻ - D പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. രാവിലെ 10 മണിക്കും വൈകിട്ട് 3 മണിക്കു ശേഷവും ലഭിക്കന്ന സൂര്യപ്രകാശം ഏൽക്കുക വഴി അൾട്രാ വയലാറ്റ് രശ്മികൾ ചർമത്തിൽ തട്ടുകയും വിറ്റാമിൻ- D സിന്തസിസ് ആരംഭിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം, ഭക്ഷണം എന്നിവയിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ - D ബാക്ടീരിയകളെയും ,വൈറസുകളെയും പ്രതിരോധിക്കാൻ സഹായിക്കുന്നു . മത്സ്യം, കരൾ, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ- D അടങ്ങിയിരിക്കുന്നു. വിറ്റമിൻ - C അഥവ അസ്കോർബിക് അസിഡ് ശരീരത്തിന്റെ എല്ലാ കോശത്തിന്റെയും വളർച്ചയ്ക്കും വികാസത്തിനും ആവശ്യമാണ്. കൊറോണ പോലുള്ള വൈറസിനെ തടയാൻ വിറ്റാമിൻ-c യ്ക്ക് ശേഷിയുണ്ട്. കോളിഫ്ളവർ, നാരങ്ങ, പപ്പായ, തക്കാളി, മധുരക്കിഴങ്ങ് എന്നിവയിൽ വിറ്റാമിൻ- C ധാരാളം അടങ്ങിയിരിക്കുന്നു. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ - B6 .ശരീരത്തിന് രോഗ പ്രതിരോധശേഷി നൽകാൻ വിറ്റാമിൻ- B6 സഹായകമാണ് .വാഴപ്പഴം, കശുവണ്ടി, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മത്സ്യം, മാംസം, ഉണക്കമുന്തിരി എന്നിവയിൽ വിറ്റാമിൻ-B6 അടങ്ങിയിട്ടുണ്ട്. ഏതു പ്രായക്കാർക്കും വേണ്ടതും രോഗപ്രതിരോധശേഷി നൽകുകയും ചെയ്യുന്ന വിറ്റാമിനാണ് വിറ്റാമിൻ- A. മധുരക്കിഴങ്ങ്, കാരറ്റ്, മത്തങ്ങ, ചീര, മുട്ട, ധാന്യങ്ങൾ, പാൽ എന്നിവ വിറ്റാമിൻ- Aയാൽ സമ്പന്നമാണ്. അതുപോലെ തന്നെ ഏറ്റവും അത്യാവശ്യമായ ഒന്നു തന്നെയാണ് ഉറക്കം. നന്നായി ഉറങ്ങുന്നത് ശരീരികവും മാനസികവുമായ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്നു. നവജത ശിശുക്കൾ 14 മുതൽ 17 മണിക്കൂർ വരെയും 6 മുതൽ 8 മാസം വരെ പ്രായമുള്ള കുട്ടികൾ 12 മുതൽ 15 മണിക്കർ വരെയും ഉറങ്ങണം. പ്രീസ് കൂളാണെങ്കിൽ 9 മുതൽ 11 മണിക്കൂർ വരെ ,ടിൻ ഏജ് 8 മുതൽ 10 മണിക്കൂർ വരെ, മുതിർന്നവർ 7 മുതൽ 9 മണിക്കൂർ വരെ വയസ്സായവർ 7 മുതൽ 8 മണിക്കൂർ വരെയും ഉറങ്ങണം. ഇങ്ങനെയാണ് ഉറക്കത്തിന്റെ മണിക്കൂർ കണക്ക് . ജീവിതത്തിലൊരിക്കലും മാറ്റിവെക്കാൻ പറ്റാത്തതും ശരീരത്തിനാവശ്യമായ ഒന്നാണ് ജീവജലം. ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു. അതിനാൽ ദിവസവും 8 ലിറ്റർ വെള്ളമെത്തിലും കുടിക്കണം.ഇത് ശ്വാസ കോശത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു. അതോടൊപ്പം ശാരീരിക പ്രവർത്തനങ്ങൾ ശരിയായി നടക്കുവാൻ സഹായിക്കുകയും ശരീരത്തിലെ വിഷം നീക്കം ചെയ്യാൻ എളുപ്പമാക്കുകയും ചെയ്യുന്നു. സോഡ, മദ്യം, പുകവലി, മധുര പാനിയങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.ഇവ നമ്മുടെ പ്രതിരോധശേഷി ഇല്ലാതാക്കുകയല്ലാതെ ഒരിക്കലും വർധിപ്പിക്കുകയില്ല. ഗവൺമെന്റിന്റെ ഉത്തരവുകൾ പാലിച്ച് നമുക്ക് ലോക് ഡൗൺ കാലം ആരോഗ്യത്തോടെ നേരിടാം, അതോടൊപ്പം നമ്മുടെ സമൂഹത്തിലെ പാവപ്പെട്ടവർക്കും നമ്മളാൽ കഴിയുംവിധം ഈ ലോക് ഡൗൺ കാലത്ത് സഹായങ്ങൾ എത്തിക്കുക .അയൽക്കാരെയും, കുടുംബക്കാരെയും, സുഹൃത്തുക്കളെയും വേണ്ടി വിധം പരിഗണിക്കുക മറ്റുള്ളവരോടുള്ള അനുകമ്പയും ഒരു ഔഷധമാണ്. കോ വിഡ് എന്ന മഹാമാരി നമ്മളിൽ നിന്ന് ധാരാളം കവർന്നെടുക്കുന്നുണ്ട് പക്ഷെ ഇത് നമുക്ക് ധാരാളം നൽകുന്നുമുണ്ട് മനുഷ്യത്വവും ഒന്നിച്ച് പ്രവർത്തിക്കാനും വളരുവാനുമുള്ള അവസരവും നമുക്ക് ഇതിലൂടെ ലഭിക്കട്ടെ.....

മുഹമ്മദ് സുഫിയാൻ
8A ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം