ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
 പാലിക്കാം ശുചിത്വം    

അടക്കമെന്തെന്ന് പഠിപ്പിച്ചു നമ്മെ
ഒരു കോശ ജീവിയാം കൊറോണ
കൈവൃത്തിയാക്കിത്തുടങ്ങി നാം
വഴിയിൽ തുപ്പാതെ വാ മൂടിക്കെട്ടി നാം
ശല്യക്കാരാവാതെ അകലം പാലിച്ചു നാം
വീട്ടിലൊതുങ്ങി നാം വാതിലടച്ചു നാം
കൊറോണ കയറാതെയകന്നുകഴിഞ്ഞു നാം
പ്രകൃതി ചിരിച്ചു മാലിന്യമില്ല
പ്രകൃതി തിളങ്ങി പുളകിതയായി
പുഴ കളകളം പാടി
ആനന്ദത്തിമിർപ്പിലാടി
മാലിന്യമില്ലാ ഓളങ്ങൾ അലതല്ലി
പ്രകൃതിയും മനുഷ്യനും ശുദ്ധിയിലായപ്പോൾ
രോഗമകന്നല്ലോ നമ്മിൽ നിന്നും
മാതൃകയായി നാം കേരളീയർ
അഭിമാനിയായി നാം മലയാളികൾ
 

സോനുകൃഷ്ണ
10 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത