ഹേ.. രോഗമേ നീ വീണ്ടും
ഈ പ്രപഞ്ചവാതിൽ തള്ളിത്തുറന്നു
അമ്മയാകുന്ന പ്രകൃതിയെ കാർന്നു നീ
തിന്നുകയോ ഇനിയും
ആധുനിക ജീവിതരീതിക്കുള്ളിൽ
ഉടലെടുത്തു നീ വീണ്ടും
മഹാമാരിയായ് നീ
മനുഷ്യരാശി തൻ നാമ്പറക്കുകയോ
ഓർക്കുക ഒരു നാൾ മനുഷ്യരീ ഭൂമിയിൽ
തീർത്തിടും ലാളിത്യ ജീവിതം
ശുചിത്വമെന്ന സൗഹൃദം മാനവർ
കോർത്തിടും ഭൂമിയിൽ ഒരു നാൾ
അന്ന് നിന്റെ വേരുകൾ പൊട്ടി-
പ്പിളർന്നിടും ഈ ഭൂമിയിൽ
നിൻ മുകുളങ്ങളെല്ലാം പൊഴിഞ്ഞിടും
തുരത്തിടും നിൻ വീര്യം
അക്കാലം അകലെയല്ല ഓർക്കുക നീ
വിളങ്ങിടും ശുചിത്വം മനസ്സിൽ
ജീവിതം തളിർക്കുന്നതിനിയല്ലോ
ആരോഗ്യമായ് ഭൂമിയെ കാക്കുവാൻ