ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ആരും ചെറിയവനല്ല

Schoolwiki സംരംഭത്തിൽ നിന്ന്
ആരും ചെറിയവനല്ല

കോസലം രാജ്യത്തെ രാജാവായിരുന്നു രാജസേനൻ . ഒരിക്കൽ ശത്രുക്കൾ മുന്നറിയിപ്പ് ഒന്നും കൂടാതെ അദ്ദേഹത്തെ ആക്രമിക്കാനെത്തി .ഒരുപാട് നേരം പോരാടിയെങ്കിലും തോൽക്കുമെന്ന സമയമായപ്പോൾ അദ്ദേഹം ജീവനുംകൊണ്ടോടി. ഓടിയോടി അദ്ദേഹം ഒരു കാട്ടിലെത്തി.അവിടെയൊരു പഴയ ഗുഹ കണ്ടു. അദ്ദേഹം ആ ഗുഹയിൽ രക്ഷക്കായി ഒളിച്ചിരുന്നു. ഗുഹയുടെ വാതിലിൽ ചിലന്തികൾ വല കെട്ടുകയായിരുന്നു. ചിലന്തികൾ ഇരയെ കാത്തിരിപ്പായി. രാജാവ് ഇതെല്ലാം നോക്കികൊണ്ടിരുന്നു .അപ്പോഴേക്കും ശത്രുസൈന്യം തിരക്കി അവിടെയെത്തി. വലപിടിച്ച ഗുഹ അവർ കണ്ടു. എന്നാൽഇത്രയും വലപിടിച്ച ഗുഹയിൽ രാജാവ് കയറില്ല എന്ന് കരുതി അവർ തിരിച്ചു പോയി. ഇത്തിരിപ്പോന്ന ചിലന്തികൾ ആണ് തന്നെ രക്ഷിച്ചതെന്ന് രാജാവിന് മനസ്സിലായി.രാജകൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് സൈന്യത്തെയും കൂട്ടി ശത്രുക്കളെ തോൽപ്പിക്കുകയും സന്തോഷത്തോടെ നാടു ഭരിക്കുകയും ചെയ്തു.

വൈഗ.ആർ
2 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ