കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| 36015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36015 |
| യൂണിറ്റ് നമ്പർ | - LK/2018/36015 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ലീഡർ | കൃഷ്ണപ്രിയ എസ് ആർ |
| ഡെപ്യൂട്ടി ലീഡർ | ആദികേശവ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജിത് കുമാർ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മുബീന മോൾ എച് |
| അവസാനം തിരുത്തിയത് | |
| 13-01-2026 | Kkmlittlekite |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14118 | AADIKESAV A S |
| 2 | 13613 | ABHINAV B |
| 3 | 13553 | ADI DEV A |
| 4 | 14393 | ADINAN N |
| 5 | 14458 | RAIHAN |
| 6 | 13974 | ANAMIKA A |
| 7 | 13556 | ANANYA MURALI |
| 8 | 13678 | ANIGA M GOPAN |
| 9 | 13506 | ARSHATH N |
| 10 | 13522 | ARSHED ALI S |
| 11 | 13674 | ASWATHY |
| 12 | 13498 | AVANTHIKA ANEESH |
| 13 | 14222 | AYISHA THAMANNA |
| 14 | 13814 | DARSH G S |
| 15 | 14379 | DEVIKA R |
| 16 | 13792 | DILNA SADIQ M S |
| 17 | 14180 | DIYA M RAJ |
| 18 | 13577 | GEETHANJALI B |
| 19 | 13811 | HASIN M S |
| 20 | 13855 | HIBA HAMIDU |
| 21 | 13798 | JENI ANN JOHN |
| 22 | 14221 | KASINATHAN S |
| 23 | 13579 | KRISHNAPRIYA S R |
| 24 | 13527 | NIRANJAN KRISHNA K |
| 25 | 13641 | PARVATHY SIVAN |
| 26 | 14218 | PRANAV ASHOK |
| 27 | 14172 | S J ANANTHANARAYANAN |
| 28 | 13632 | SABARI SURESH |
| 29 | 13489 | SAMEEKSHA S |
| 30 | 13540 | SAYA N MARIYAM |
| 31 | 13637 | SIRON S |
| 32 | 14223 | SREELEKSHMI |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023-26
ജൂലൈ 19 ന് പ്രീലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കായംകുളം സബ്‌ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി ആശ നായർ ടീച്ചർ ക്യാമ്പ് നയിച്ചു. ബാച്ചിലെ എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പിംഗ്, ഗ്രൂപ്പ് ചർച്ചകൾ, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്‌സ് തുടങ്ങിയ ക്യാമ്പിന്റെ എല്ലാ സെഷനുകളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് ക്യാമ്പ് വേറിട്ടൊരനുഭവമായി മാറി. ലിറ്റിൽ കൈറ്റ്സിനോടുള്ള താല്പര്യം കുട്ടികളിൽ വർധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളായിരുന്നു നടത്തപ്പെട്ടത്. കുട്ടികളെ ഗ്രൂപ്പായി തിരിച്ചു വിവിധ മത്സരങ്ങൾ നടത്തി.മൂന്നരയ്ക്ക് ക്യാമ്പ് സമാപിച്ചു.
സ്കൂൾ ലെവൽ ക്യാമ്പ് 23 - 26

2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് 2024 ഒക്ടോബർ 7 ന് നടത്തി. കായംകുളം സബ് ഡിസ്‌ട്രിക്‌ട് മാസ്റ്റർ ട്രെയിനർ ആശ ടീച്ചറും ,സ്കൂൾ എൽ. കെ. മാസ്റ്റർ സജിത്ത് സാറും ക്യാമ്പിന് നേതൃത്വം നൽകി .ഓണാഘോഷം തീമായിരുന്ന ക്യാമ്പിൽ അനിമേഷൻ പ്രോഗ്രാമിങ് എന്നീ സെഷനുകളാണ് ഉണ്ടായിരുന്നത്.ജിഫ് ,പ്രൊമോ വീഡിയോ ,2 പേർക്ക് കളിക്കാവുന്ന അത്തപ്പൂക്കളം ഗെയിം എന്നിവ നിർമ്മിക്കാൻ കുട്ടികൾ പഠിച്ചു. ചെയ്ത പ്രവർത്തനങ്ങൾ സേവ്ചെയ്തു. ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങളുടെയും, അസൈൻമെന്റിന്റെയും അടിസ്ഥാനത്തിൽ അനിമേഷൻ വിഭാഗത്തിൽ നിന്ന് 4 കുട്ടികളെയും പ്രോഗ്രാമിങ് വിഭാഗത്തിൽ നിന്ന് 4 കുട്ടികളെയും സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
കായംകുളം ശ്രീ വിട്ടൊഭ ഹൈസ്കൂളിൽ വെച്ച് നടന്ന ഉപജില്ലാ ക്യാമ്പിൽ നമ്മുടെ 8 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് ക്യാമ്പ് വേറിട്ടൊരനുഭവമായി. പിക്റ്റോബ്ലോക്‌സ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾ പുതുതായി പരിചയപ്പെട്ടു, പ്രവർത്തനങ്ങൾ ചെയ്തു. സബ്ജില്ലാ ക്യാമ്പിൽ നിന്നും അഭിനവ്ബി ക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി.
റോബോട്ടിക് ഫെസ്റ്റ് 2025
2025 അധ്യയന വർഷത്തിലെ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 21ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടത്തി. ആർഡിനോ ബോക്സ് ഉപയോഗിച്ചുള്ള വേസ്റ്റ് ബിൻ, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, മോഷൻ ഡിറ്റക്ടർ ക്യാമറ, എൽപിജി ലീക്കേജ് ഡിറ്റക്ടർ, ട്രാഫിക് സിഗ്നൽ സിസ്റ്റം, ഡാൻസിങ് എൽ.ഇ.ഡി. തുടങ്ങിയ നിർമ്മിതികൾ സജ്ജീകരിച്ചു. ഗെയിം സെഷനും സ്ലൈഡ് പ്രദർശനവും നടന്നു. ലിറ്റിൽ കഴിച്ചിലെ മൂന്ന് ബാച്ചിലേയും കുട്ടികൾ പ്രവർത്തനങ്ങളിൽ പങ്കാളികളായി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പ്രദർശനം കാണാൻ എത്തി.
-
ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്
-
എൽ പി ജി ലീകേജ് ഡിറ്റക്ടർ
-
ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ
-
റോബോട്ടിക് ഫെസ്റ്റ് 2025
-
പ്രദർശനം
സ്നേഹസ്പർശം 2025- ഭിന്ന ശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, 2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. ഇലിപ്പിക്കുളം എം. ഇ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ഹാൻഡിക്യാപിടിലെ കുട്ടികൾക്കാണ് പരിശീലനം നൽകിയത്. വിവിധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളും ഗെയിമുകളും പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തു. എൽ. കെ. 2023-26 ബാച്ചിലെ 31 കുട്ടികളും,2024-27 ,2025-28 ബാച്ചിലെ ലീഡർമാരും പങ്കെടുത്തു. രാവിലെ 10 മണി മുതൽ 12.30 വരെയായിരുന്നു പരിശീലനം. എം. ഇ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ശ്രീമതി ഷംനയും മറ്റ് ജീവനക്കാരും ആവശ്യമായ പിന്തുണ നൽകി. വട്ടക്കാട് സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെൻ്റർമാറായ ശ്രീമതി മുബീന മോൾ, ശ്രീമതി റൈഹാനത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സലൂജ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എല്ലാ കുട്ടികൾക്കും പരിശീലനം വേറിട്ടൊരു അനുഭവമായി മാറി. പരിശീലനത്തിന് ഒടുവിൽ വിവിധ പരിപാടികളിലൂടെ അവരുടെ സന്തോഷവും അനുഭവവും പങ്കുവെച്ചു.
-
ഭിന്നശേഷി സ്കൂൾ സന്ദർശനം_ കമ്പ്യൂട്ടർ പരിശീലനം
മറ്റു സ്കൂളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം - "CLICK, LEARN,FLY.."
ഇലിപ്പകുളം ജി.എൽ.പി. സ്കൂളിലെ കൊച്ചു കൂട്ടുകാർക്കായി കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ 2023 26 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ ഗവൺമെൻറ് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. 2025 ഒക്ടോബർ 31 നാണ് പരിശീലനം നൽകിയത്. ലിബർ ഓഫീസ് റൈറ്ററിൽ കുട്ടികൾ അവരുടെ പേരും കൂട്ടുകാരുടെ പേരും മറ്റും ടൈപ്പ് ചെയ്ത് നിറങ്ങൾ നൽകി. ടക്‌സ് പെയിന്റ് സോഫ്റ്റ്‌വെയറിൽ വിവിധ ചിത്രങ്ങൾ വരച്ചു നിറം നൽകി. പലതരത്തിലുള്ള ഗെയിമുകളും പരിശീലിച്ചു . കുട്ടികൾ വളരെ ഉത്സാഹത്തോടെയും കൗതുകത്തോടെയും പരിശീലനത്തിൽ പങ്കെടുത്തു.
-
എൽ.പി. സ്കൂളിലെ കൊച്ചു കൂട്ടുകാർക്കായി കമ്പ്യൂട്ടർ പരിശീലനം
-
എൽ.പി. സ്കൂളിലെ കൊച്ചു കൂട്ടുകാർക്കായി കമ്പ്യൂട്ടർ പരിശീലനം
ഏഴാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് പരിശീലനം
ലിറ്റിൽ 2023 26 ബാച്ചിലെ കുട്ടികൾ ഏഴാം ക്ലാസിലെ കൊച്ചു കൂട്ടുകാർക്ക് റോബോട്ടിക് പരിശീലനം നൽകി. രണ്ടു ബാച്ചുകളിലായി സ്കൂളിലെ മുഴുവൻ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കും പരിശീലനം നൽകി. പ്രത്യേകം തയ്യാറാക്കപ്പെട്ട മോഡ്യൂൾ പ്രകാരം റോബോട്ടുകൾ പറ്റിയുള്ള തിയറി ക്ലാസ് എടുക്കുകയും, സ്കൂളിൽ ലഭ്യമായിട്ടുള്ള ഓർഡിനോ യൂനോ കിറ്റ് ഉപയോഗിച്ച് എൽഇഡി ബൾബ് പ്രകാശിക്കുന്ന പ്രവർത്തനവും ചെയ്യിപ്പിച്ചു. ഏറെ താല്പര്യത്തോടെയും ആവേശത്തോടെയും കുട്ടികൾ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു.
-
യൂ പി കുട്ടികൾക്ക് റോബോട്ടിക് പരിശീലനം
-
മിന്നും എൽ ഇ ഡി
-
എൽ കെ കുട്ടി അദ്ധ്യാപകർ
-
യൂ പി കുട്ടികൾക്ക് റോബോട്ടിക് പരിശീലനം
പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് ശിൽപ്പശാല
പത്താം ക്ലാസിലെ സഹപാഠികൾക്ക് റോബോട്ടിക് ശിൽപ്പശാല സംഘടിപ്പിച്ചു. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമാണ് ക്ലാസുകൾ നയിച്ചത്. ഓരോ ഡിവിഷനിലും അവരുടെ ഐ.ടി. പ്രാക്ടിക്കൽ പിരീഡ് സമയത്താണ് ക്ലാസുകൾ നടത്തപ്പെട്ടത്. എൽ.ഇ.ഡി. പ്രകാശിപ്പിക്കൽ, ബസർ പ്രവർത്തിപ്പിക്കൽ, ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ, തുടങ്ങിയ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി. എല്ലാ കുട്ടികൾക്കും ക്ലാസുകൾ പ്രയോജനപ്രദമായി.
-
പത്തിലെ സഹപാഠികൾക്ക് റോബോട്ടിക് ശില്പശാല
രക്ഷകർതൃ ബോധവൽക്കരണ ക്ലാസ്- "സൈബർ സുരക്ഷയും ഡിജിറ്റൽ അച്ചടക്കവും"
ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമാണ് ക്ലാസ് എടുത്തത്. പത്താം ക്ലാസിലെ കുട്ടികളായ അവന്തിക, സയ, ജെനി ,ഹിബ റൈഹാൻ, അദ്നാൻ, അർഷദ് അലി, എന്നിവർ നേതൃത്വം നൽകി.സൈബർ ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്ന നവ ഡിജിറ്റൽ ലോകത്ത് കുട്ടികളും രക്ഷകർത്താക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി.
-
രക്ഷകർതൃ ബോധവൽക്കരണ ക്ലാസ്- "സൈബർ സുരക്ഷയും ഡിജിറ്റൽ അച്ചടക്കവും"
-
രക്ഷകർതൃ ബോധവൽക്കരണ ക്ലാസ്- "സൈബർ സുരക്ഷയും ഡിജിറ്റൽ അച്ചടക്കവും"
ഫീൽഡ് വിസിറ്റ്-രാമപുരം STREAM ഹബ്ബിലേക്ക്
ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റിന്റെ ഭാഗമായി രാമപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന STREAM Hub സന്ദർശിച്ചു. എൽ. കെ 2023-26 ബാച്ചിലെ കുട്ടികളാണ് സന്ദർശനം നടത്തിയത്. ഡിജിറ്റൽ മൈക്രോസ്കോപ്പ്, ത്രീഡി പ്രിൻറർ, എന്നിവ പരിചയപ്പെട്ടു. വിർച്വൽ റിയാലിറ്റി കോർണർ കുട്ടികൾക്ക് കൂടുതൽ ആകർഷണീയമായി. 3D പ്രിന്ററിൽ വ്യത്യസ്ത വസ്തുക്കൾ നിർമ്മിച്ചു. സ്ട്രീം ഹബ്ബിലെ വിവിധ കോർണറുകൾ പരിചയപ്പെട്ടു. സന്ദർശനം കുട്ടികൾക്ക് അത്ഭുതകരവും വേറിട്ടതുമായ അനുഭവങ്ങൾ നൽകി. 10.30 മുതൽ 1 മണി വരെയായിരുന്നു അനുവദിക്കപ്പെട്ട സമയം.
-
LK_Field visit STREAM Hub
-
VR corner
-
3D priner
ഭിന്നശേഷി കുട്ടികളുടെ പരിശീലനം - സ്വന്തം സ്കൂളിൽ
സ്വന്തം ക്ലാസിലെ ഭിന്നശേഷി കുട്ടികൾക്ക് നിരന്തരം പരിശീലനം നൽകി വരുന്നു.സ്ഥിരം സ്കൂളിൽ എത്താത്ത ഭിന്നശേഷി കുട്ടികളെ സ്കൂളിലെത്തിച്ച് പ്രത്യേകം പരിശീലനം നൽകി. ചിത്രങ്ങൾ വരയ്ക്കാനും നിറങ്ങൾ നൽകാനും ഗെയിമുകൾ കളിക്കാനും അവരുടെ പേര് എഴുതാനുമൊക്കെ പരിശീലിപ്പിച്ചു
-
ഭിന്നശേഷി കുട്ടികളുടെ പരിശീലനം - സ്വന്തം സ്കൂളിൽ