സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
മിനി എബ്രഹാം ടീച്ചർ (സെൻറ് ക്രിസോസ്റ്റോസ് ജി. എച്ച്.എസ് അദ്ധ്യാപിക )
99 ലെ ജൂൺ മാസം....
പത്തനംതിട്ടയിൽ നിന്നും തെക്കേയറ്റത്തേക്ക്... സെൻറ് ക്രിസോസ്റ്റോസ് ജോയിന്റ് ചെയ്ത ദിവസം... അഭിമാനം കൊണ്ട് മനസ് നിറഞ്ഞ നിമിഷം...
ഓരോ നിമിഷവും ദൈവം എന്നെ കരം പിടിച്ച് നടത്തുകയായിരുന്നു.
ആ ശക്തമായ കരം ഇത്രത്തോളം നടത്തി.
ആയിരമായിരം കുഞ്ഞുങ്ങളുടെ സ്നേഹവലയത്തിൽ...
അവരുടെ മാതാപിതാക്കളുടെ സ്നേഹത്തണലിൽ...
ആ സ്വാധീനവലയത്തിൽ ആത്മ സംതൃപതിയോടെ കഴിയവെ ഈ വിടവാങ്ങൽ...
അനാരോഗ്യം പലപ്പോഴും വേട്ടയാടിയെങ്കിലും ലീവുകൾ ബാക്കി വെച്ച് സർവീസ് കാലം പൂർത്തിയാക്കാൻ കഴിയുന്നത് ഒരു
സമാധാനമായി കരുതുന്നു.കാൽ നൂറ്റാണ്ട് ഈ മണ്ണിൽ ജീവിച്ച്, സുഖ ദു:ഖങ്ങൾ പങ്കു വെച്ച് സന്തോഷത്തോടെ പടിയിറങ്ങുമ്പോൾ എനിക്കു ചുറ്റും വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന എന്റെ കുട്ടിക ടീച്ചർ എന്നു വിളിച്ച് ഒപ്പമുണ്ട് എന്നത് ഏറ്റവും വലിയ സൗഭാഗ്യം. ഒരു ടീച്ചറായതിന്റെ മാത്രം സൗഭാഗ്യം.
ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കട്ടെ!
മനസ്സ്നേഹം കൊണ്ട് നിറയ്ക്കണം. അത് പങ്കുവെക്കണം.....കുട്ടികളോട് ! സഹപ്രവർത്തകരോട് !
മേലധികാരികളോട് !.... നമ്മൾ വിധേയത്വമുള്ളവരാകണം. നമ്മുടെ ജോലിയിൽ ആത്മാർത്ഥതയുള്ളവരാവണം. അത് ആരെയും ബോധിപ്പിക്കാനാകരുത്. ഓരോദിവസവും ലഭിക്കുന്ന നന്മകളിൽ സന്തോഷം കണ്ടെത്തുക. അവയ്ക്ക് നന്ദി പ്രകാശിപ്പിക്കുക. എല്ലാവർക്കും നന്ദി..... ജോലി തന്ന എന്റെ മാനേജ്മെന്റിന്,
പ്രഥമാധ്യാപകർക്ക്,
സഹപ്രവർത്തകർക്ക്, സർവീസ് കാലാവധി പൂർത്തിയാക്കാൻ സഹായിച്ച പരമ കാരുണ്യവാനായ ദൈവത്തിന്.... നന്ദി !!!