ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ചീടാം.
പ്രകൃതിയെ സ്നേഹിച്ചീടാം
കൃഷ്ണപുരം സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥിനി ആണ് അമ്മുക്കുട്ടി.ഇൗ അവധിക്കാലം കൂട്ടുകാരുമൊത്ത് ചിലവഴിക്കാൻ ആകാത്തതിൽ അമ്മുക്കുട്ടി വളരെ വിഷമത്തിൽ ആണ്. എന്നാൽ പോലും അവളുടെ മുത്തശ്ശിയുടെ കഥകൾ അവൾക്ക് ഏറെ സന്തോഷം നൽകുന്നു. പതിവുപോലെ മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ ഉമ്മറ കോലായിൽ കാത്തിരിക്കുക ആണ് അമ്മുക്കുട്ടി.പ്രായം തൊണ്ണൂറു കഴിഞ്ഞിട്ടും ആരുടെയും പരസഹായം ഇല്ലാതെ ,ഒരു വടി പോലും ഇല്ലാതെ നടന്നുവരുന്ന മുത്തശ്ശിയെ തെല്ലൊരു അൽഭുതതോടു കൂടിയാണ് അമ്മുക്കുട്ടി നോക്കികണ്ടിരുന്നത്. അമ്മുക്കുട്ടിക്ക് പതിവിലും ഏറെ എന്തോ പറയാൻ ഉണ്ടെന്ന് അറിഞ്ഞ മുത്തശ്ശി ഉറക്കെ ചിരിച്ചു.എന്നിട്ട് പറഞ്ഞു അമ്മൂട്ടണ് അറിയില്ലേ എന്താ കാരണം എന്ന്.കൊറോണ എന്ന വലിയ വിപത്തിനെ നേരിടുക അല്ലേ നമ്മളെല്ലാം.വീടുകളിൽ ഇരുന്നു വ്യക്തി ശുചിത്വം പാലിച്ചാലെ നല്ലൊരു നാളെയെ വാർത്തെടുക്കാൻ കഴിയൂ.കുറച്ച് ദിവസത്തെ കാര്യം അല്ലേ ഉള്ളൂ.മുത്തശ്ശി പറഞ്ഞത് എല്ലാം അമ്മുക്കുട്ടി കേട്ട് മനസ്സിലാക്കി. അവള് തന്റെ എല്ലാ സംശയങ്ങളും മുത്തശ്ശി യോടയി ചോദിക്കുകയും അതിനുത്തരം കണ്ടെത്തുകയും ചെയ്തു."എങ്ങനെ ആണ് ഇൗ മഹാമാരി നമ്മിൽ വന്നു ഭവിച്ചത് എന്ന് മുത്തശ്ശിക്ക് അറിയാമോ?"എന്ന അമ്മുവിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ മുത്തശ്ശിക്ക് ഒട്ടും തന്നെ ആലോചിക്കേണ്ടി വന്നില്ല.മുത്തശ്ശി അവളുടെ ചോദ്യത്തിന് ഇങ്ങനെ ആണ് മറുപടി കൊടുത്തത്."ഇത് മനുഷ്യൻ തന്നെ ഉണ്ടാക്കിയ ദുരന്തം ആണ്.പണ്ട് കാലത്ത് മനുഷ്യർ പ്രകൃതിയെ അവരുടെ അമ്മ ആയി ആണ് കണ്ടിരുന്നത്. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും അവർ കാത്തു സംരക്ഷിച്ചു.പണ്ട് കാലത്ത് മനുഷ്യർ മണ്ണിനെ സ്നേഹിച്ചു.അവർ മണ്ണിൽ പൊന്നു വിളയിച്ചു.എന്നൽ ഇന്നത്തെ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.അതിന് പ്രകൃതി നൽകുന്ന തിരിച്ചടികളിൽ ഒന്ന് മാത്രം ആണ് ഇൗ മഹാമാരി." തുടർന്ന് മുത്തശ്ശി അവൾക്ക് ഇന്നത്തെ മനുഷ്യന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് പറഞ്ഞ് കൊടുത്തു. "ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ പരസ്പരം തമ്മിൽ തല്ലേണ്ട അവസ്ഥ ആണ് ഇപ്പൊൾ.കൊറോണ എന്ന ഇൗ രോഗം മൂലം നമ്മുടെ കൊച്ചു കേരളം ഇന്ന് വലിയ വിപത്തിൽ ആണ്.വാഹങ്ങളുടെ പുകപടലം അന്തരീക്ഷത്തിലെത്തിയും,ശുചിത്വം ഇല്ലായ്മയും മൂലം നാമിന്ന് മരണത്തോട് മല്ലടിക്കുന്നു.ആരോഗ്യത്തിനും ജീവനും പ്രതിസന്ധി ഉണ്ടാകുന്നത് മൂലം ഇന്ന് പരസ്പരം സ്നേഹത്തോടെ സഹകരണത്തോടെ കൊടുത്തും വാങ്ങിയും ജീവിക്കാൻ എല്ലാപേരും സമയം കണ്ടെത്തുന്നു. പണ്ട് ചക്കയും മാങ്ങയും എല്ലാം ഭക്ഷിച്ച് അരോഗ്യവാൻമർ ആയിരുന്നപ്പോൾ അതിനെ പുച്ഛിച്ച് തള്ളി ഫാസ്റ്റ് ഫുഡ് കഴിച്ചവർ വീണ്ടും പ്രകൃതിയിലെ ഓരോ ഫലവും ഏറ്റവും വലിയ ധനം ആയി ഏറ്റു വാങ്ങി. മഹാ പ്രളയത്തെ പോലും അതിജീവിച്ച നമ്മൾക്ക് കൊറോണ എന്ന ഇൗ മഹമാരിയെയും ചെറുത് നിർത്താൻ സാധിക്കും.അതിന് നാം തന്നെ മുൻകൈ എടുക്കണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ