ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/അക്ഷരവൃക്ഷം/ കൈതാങ്ങ്
കൈതാങ്ങ്
ഒരു ദിവസം ഒരു പ്രവാസിമലയാളിയായ രാഹുലിനെ കൊറോണയെ തുടർന്ന് നാട്ടിലേക്ക് അയച്ചു. നാട്ടിൽ എത്തിയപ്പോൾ അവൻ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. മൂന് ആഴ്ചയോളം ആശുപത്രിയിൽ തന്നെയായിരുന്നു.അവന്റെ 3 ടെസ്റ്റുകളിലും അവന് രോഗം ഇല്ലായെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിന്ന് അയച്ച അവൻ സ്വന്തം വീട്ടിലേക്ക് മടങ്ങി. അതിന്നുശേഷം അവന്റെ സുഹൃത്തായ ഉണ്ണിയുടെ വീട്ടിൽ പോയി. ഉണ്ണി അവനെ കണ്ടതും അവന്റെ വീട്ടിൽ നിന്ന് അപമാനിച്ചു തീരിച്ചയച്ചു. പിറ്റേ ദിവസം രാഹുലിന്റെ മറ്റൊരു സുഹൃത്തായ ജീവനെ ഫോണിൽ വിളിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞു . അവന് സങ്കടമായി. തനിക്ക് രേഗം ഇല്ലായെന്ന് അറിഞ്ഞിട്ടും ആ വീട്ടിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടതും എല്ലാം അവൻ പറഞ്ഞു. പിറ്റേ ദിവസം ജീവനും ഉണ്ണിയും തമ്മിൽ കണ്ടുമുട്ടി. ഉണ്ണി പറഞ്ഞു "ആ...രാഹുൽ എന്റെ വീട്ടിൽ വന്നിരുന്നു അപ്പോൾ തന്നെ ഞാൻ അവനെ പറഞ്ഞയച്ചു ". ജീവൻ പറഞ്ഞു "സുഹൃത്തേ അസുഖമുണ്ടോ ഇല്ലയോ എന്നതല്ല നമ്മുടെ കൂടെയുള്ള സഹോദരങ്ങളെ ഒപ്പം നിന്ന് സഹായിക്കുക എന്നതാണ് ചെയ്യേണ്ടത്. രാഹുൽ അവന് രോഗം ഇല്ലെന്ന് തെളിയിച്ചതാണ്. ശരിയാണ് അന്യ രാജ്യത്ത് നിന്ന് ജോലി എടുക്കുന്നവനാണ് . പക്ഷേ അവനെ കൈപ്പിടിച്ചുയർത്തേണ്ടത് നമ്മുടെയും ഉത്തരവാദിത്വമാണ്. സ്വന്തം സഹോദരങ്ങളെ പേലെ ഒപ്പം നിന്ന് സഹായിക്കൂ"... നമ്മൾ ഇതിനെ അതിജീവിക്കും....
സാങ്കേതിക പരിശോധന - Asokank തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 13/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ