എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കൂടെയുണ്ട് നാട്

Schoolwiki സംരംഭത്തിൽ നിന്ന്
കൂടെയുണ്ട് നാട്

വിശ്വാസം
ആത്മ വിശ്വാസം
എന്തിനേയും നേരിടാനുള്ള
ആത്മ ധൈര്യം
"കൂടെയുണ്ട് നാട് "
കരുതലിന്റെ ജയത്തെ പുണരാനായ് °

ലോകം മുഴുവൻ
ആയുഷ്കാലത്തിലെ മോശം ദിനങ്ങളിലൂടെ കടന്നു പോകവേ
ഒറ്റക്കെട്ടായ് നിന്ന്
കേരളം പിഴുതെറിയുകയാണ്
ലോകത്തെ വിറപ്പിച്ച
മഹാമാരിയെ•

രാപകലില്ലാതെ
ഒരു പോള കണ്ണടയ്- ക്കാതെ
ജീവൻ പണയം വെച്ച്
ആരോഗ്യ- പ്രവർത്തകരും മറ്റും
പ്രവർത്തിക്കുന്നത്
ഭീതിയുയർത്താനല്ല
മറിച്ച്,
കരുതലിന്റെ ജയം
മുറുകെ പിടിക്കാനാണ് !

ഷഹല ഷെറി പി കെ
10 എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത