ഗവ. ഹൈസ്കൂൾ നൊച്ചിമ/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡ് മഹാമാരിക്ക് ശേഷം നടന്ന സ്കൂൾ പ്രവേശനമാണ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നാം ആഘോഷമാക്കിയത്. ഏതാണ്ട് രണ്ട് വർഷക്കാലം വീട്ടു തടങ്കലിൽ ഇരുന്ന കുഞ്ഞുങ്ങൾ ആഹ്ളദപൂർവ്വംപൂർവ്വമാണ് 2021നവംബർ ഒന്നാം തീയതി വിദ്യാലയത്തിലേക്ക് എത്തിയത് .വാദ്യഘോഷങ്ങളോടും പൂക്കളോടും മധുരപലഹാരങ്ങളോടും എല്ലാം വിദ്യാലയം അവരെ സ്വാഗതം ചെയ്തു .മാസ്ക് ധരിച്ചാണെങ്കിലുംസാമൂഹികഅകലംപാലിച്ചാണെങ്കിലും തിരികെ വിദ്യാലയത്തിൽ എത്തിയതിന്റെ സന്തോഷം എല്ലാ കുഞ്ഞുങ്ങളിലും പ്രകടമായിരുന്നു .