പി കെ വി എസ് എം യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ സന്തുലനം
പരിസ്ഥിതിയുടെ സന്തുലനം
കേരളത്തിൽ അറിയപ്പെടുന്ന കവിയും എഴുത്തുകാരനുമായ ശ്രീ വെെലോപ്പിള്ളി ശ്രീധരൻ മേനോന്റെ എണ്ണപ്പുഴുക്കൾ എന്ന കവിതയാണ് ഇത് . പുഴയും കടലും മൃഗവും എല്ലാം സഹവർത്തിക്കുന്ന ഒരാവാസവ്യവസ്ഥ എന്ന ആശയമാണ് കവിതയിൽ . അപ്പു കുഞ്ഞായിരുന്നപ്പോൾ മുറ്റത്ത് മണ്ണിൽ ഇഴഞ്ഞു പോകുന്ന പാഴ്‍പ്പുഴുവിനെ കണ്ടു എന്നും പുഴുവിന് നല്ല ഭംഗിയുണ്ടെന്നും അതിനെ തൊടണമെന്നും കുഞ്ഞിന് തോന്നി. ആ സമയം അമ്മ വന്ന് അവനെ ശകാരിക്കുകയാണ്."അപ്പൂ... നീ അതിനെ ദ്രോഹിക്കരുത്.അത് ചിറ്റൂരമ്പത്തിലെ കൃഷ്ണന് വഴിപാടിന് എണ്ണ കൊണ്ടുപോവുകയാണ്."അപ്പോൾ കുട്ടി അമ്മയോട് പറയുകയാണ് ശരിയാ.. ഇളം വെയിലിൽ മെഴുക്കാർന്ന രീതിയിൽ ആർദ്രസ്നിഗ്ധമാണെങ്ങുംതൊട്ടാൽ ഞാൻ വിശ്വസിച്ചു.വിസ്മയിക്കുകയും ചെയ്തു എന്തൊരു രസമാണ്. എന്റെ അറിവുവച്ച് അത് നിസ്സാര ശലഭത്തിന്റെ ചെറു കുഞ്ഞാണ് ഈ പുഴു. ഗ്രാമവൃദ്ധന്മാരുടെ മുഗ്ദ്ധഭാവന പുഴുവിനെ വഴിപാടു കാരനായി കണ്ടു. മുതിർന്നു മൂത്ത ഈ വയസ്സിലും ഞാനെങ്ങാനും പരദ്രോഹത്തിനുമുതിർന്നാൽ ജഗദംബ എന്നോട് പറയുന്നതായി തോന്നുന്നു ദ്രോഹിക്കരുത് ഓരോ ജീവിയും ജിവിതത്തിലൂടെ വഴിപാടിനുള്ള ഒരു വസ്തുവുമായി തീർത്ഥയാത്ര ചെയ്യുകയാണ്. "കണ്ണിനുണ്ടിപ്പം കാൺമാൻ,. കാവിയും കറുപ്പു മാം. കണ്ണികൾ തൊടുത്തപ്പോൾ "കമനീയമാണംഗം. ഈ വരികളാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് കാരണം ഇതിൽ "ക" "ണ്ണ എന്നീ അക്ഷരങ്ങൾ അവർത്തിച്ചു വരുന്നത് കൊണ്ട് താളഭംഗിയും ശബ്ദ ഭംഗിയും ഈ വരികൾക്കുണ്ട്.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം