പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നമ്മുടെ പി വി എൽ പി എസ്‌ സ്കൂളിൽ നന്നായി നടത്തി വരുന്നു.ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ,ഹാജർ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു

ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ പി എസ്‌ .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ് ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക് കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്

മലയാളത്തിളക്കം

ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനായി ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. 1 മുതൽ 4 വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു .എട്ടു ദിവസം നീണ്ടു നിന്ന ക്‌ളാസിനു ശേഷം വിജയോത്സവവും നടത്തുകയുണ്ടായി.

സീഡ് പ്രോഗ്രാം

സീഡ്- (SEED-Students Empowerment for Education Development)

വിദ്യാഭ്യാസ ശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷീക പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുസംരക്ഷണം, മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.

ഓൺലൈൻ വിദ്യാഭ്യാസം

വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്,  ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു.  

കോവിഡ്കാല പ്രവർത്തനങ്ങൾ

ഭവന സന്ദ൪ശനം, സഹായഹസ്തം, ബോധവൽക്കരണം, പഠനസാമഗ്രികൾ നൽകൽ തുടങ്ങി നിരവധി പ്രവ൪ത്തനങ്ങൾ അദ്ധ്യപക൪, അനദ്ധ്യപക൪, പിറ്റിഎ, വിദ്യാ൪ത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി

ശുചീകരണയജ്ഞം

നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിയതു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും സ്കൂളിലെ മുഴുവൻ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി.

തിരികെ സ്കൂളിലേയ്ക്ക്

കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. സ്കൂൾ തുറന്ന ദിവസം കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയിച്ചു. കുട്ടികളെ പ്രവേശനോത്സവഗാനം കേൾപ്പിച്ചു. കോവിഡ് മുൻകരുതൽ പ്രതിജ്ഞ, അവബോധസന്ദേശം എന്നിവ നൽകി.

പ്രവേശനോത്സവം

2021 ജൂൺ 1 രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.

അസംബ്ലി

ആഴ്ച്ചയിലെ എല്ലാദിവസവും രാവിലെ 1൦ മണിക് അസംബ്ലി കൂടാറുണ്ട് . ഈശ്വരപ്രാർത്ഥനയോടുകൂടി അസ്സെംബ്ലി ആരംഭിക്കും.പ്രതിജ്ഞ, ന്യൂസ്,ഇന്നത്തെ ചിന്താവിഷയം,എക്സ്സെർസൈസ് എന്നിവയുണ്ട്.

ആസാദി കാ അമൃത് മഹോത്സവ്

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സെമിനാറും ക്ലാസ്തല മത്സരങ്ങളും നടത്തി

രക്തസാക്ഷി ദിനം

ജനുവരി മാസം മുപ്പതാം തീയതി സ്കൂളിൽ രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുവാൻ ഗാന്ധിദർശൻ തീരുമാനിച്ചിരുന്നു.ജനുവരി 30 ഞായറാഴ്ച വീടുകളിൽ ഇരുന്ന് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുന്നതിനും തുടർന്ന് അത് അതാത് ക്ലാസ്സുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ചെയ്തിരുന്നു.

വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് )

എന്റെ സ്കൂൾ കാലവും കോവിടും എന്ന വിഷയത്തിലാണ് നിങ്ങൾ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് .തയാറാക്കിയ വീഡിയോ നിര്ദേശിക്കുന്ന നമ്പറിൽ വാട്സപ്പ്  ചെയ്യേണ്ടതാണ് .തനതു വാർത്ത ശൈലിയിൽ വാർത്ത റിപ്പോർട് ചെയ്യേണ്ടതാണ് .ഭാഷാശുദ്ധിയും വിഷയവുമായുള്ള ബന്ധവും മികച്ച ദൃശ്യപശ്ചാത്തലവും വിലയിരുത്തപ്പെടുന്നതാണ്

ലഹരി വിരുദ്ധ സെമിനാർ

തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു.

എന്റെ ശാസ്ത്രമൂല

 നിങ്ങൾ കണ്ടതും പഠിച്ചതുമായ ലഘുപരീക്ഷണങ്ങൾ ഒരു വീഡിയോ രൂപത്തിൽ തയ്യാറേക്കേണ്ടതാണ് .പരീക്ഷണത്തിന്റെപേര് ,ചെയ്യുന്നവിധം കണ്ടെത്തലുകൾ എന്നിവ ഇതിൽ  ഉൾപെടുത്തേണ്ടതാണ് .

എന്റെ ശേഖരം

     തുടർ പഠനങ്ങൾക്ക്  പ്രയോജനപ്പെടുംവിധം 200 പേജ് ബുക്കിൽ തയ്യാറാക്കേണ്ടതാണ് എന്റെ ശേഖരം .ആനുകാലിക സംഭവങ്ങൾ,മഹത് വ്യക് തികൾ,ശാസ്ത്രഞ്ജർ, സാഹിത്യകാരന്മാർ,സാമൂഹികപ്രവർത്തകർ ,പ്രധാന പത്രവാർത്തകൾ, ചിത്രങ്ങൾ .....തുടങ്ങിയ വിവരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്താവുന്നതാണ്

റിപ്പബ്ലിക് ദിനാചരണം

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ വീഡിയോ ഇതോടൊപ്പം നൽകി

ഫോട്ടോഗ്രഫി മത്സരം

          കുട്ടി ക്യാമറയിലോ മൊബൈൽ ഫോണിലോ സ്വയം എടുത്ത ഒരു ചിത്രമാണ് മല്സരത്തിനു പരിഗണിക്കുന്നത് .വിഷയം - പഴമയുടെ പ്രതീകങ്ങൾ 

എന്റെ കത്ത്

കോവിഡ് കാലത്തു സ്കൂളിൽ എത്താൻ കഴിയാത്തതിന്റെ പ്രയാസങ്ങൾവിവരിച്ചും സ്കൂൾ വിശേഷങ്ങൾ തിരക്കിയും ഭാവനാത്മകമായ രീതിയിൽ  കുട്ടി ഒരു കത്തു തയ്യാറാക്കി സ്കൂളിലേക്ക് പോസ്റ്റ്   ചെയ്യുകയോ സ്കൂളി വച്ചിരിക്കുന്ന തപാൽ പെട്ടിയിൽ ഇടുകയോ ചെയ്യുക. രക്ഷകര്താക്കൾക്കു പ്രത്യേകമായി ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്

ഗണിതോപകരണ നിർമാണ ശില്പശാല

ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.

ദൃശ്യവിരുന്നു

           ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത് നമ്മുമുടെ പാഠഭാഗങ്ങളിൽനിന്നും ഏതെങ്കിലും ഒരു ഭാഗം ദൃശ്യവത്കരിക്കുക എന്നതാണ് അഞ്ചുമിനിറ്റിൽ കൂടരുത്.. ബാക്ഗ്രൗണ്ട് മ്യൂസിക് ആവശ്യമെങ്കിൽ നൽകാം.രക്ഷകർത്താക്കളുടെ സഹായവും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്  

ഞാൻ അറിഞ്ഞ പുസ്തകം

            വായിച്ച പുസ്തകം ആസ്വാദ്യകരമായ രീതിയിൽ പരിചയപ്പെടുത്തുകയാണ് വേണ്ടത് .നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ..ആമുഖം ഉള്ളടക്കം .....

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|