പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/ജെറിയും ജോണും

Schoolwiki സംരംഭത്തിൽ നിന്ന്
ജെറിയും ജോണും

<
പണ്ട് പണ്ടൊരു ഗ്രാമത്തിൽ രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. അവർ വലിയ സുഹൃത്തുക്കളായിരുന്നു. ജെറിയും ജോണുമായിരുന്നു അവരുടെ പേര്. ജെറി സൽസ്വഭാവിയും വൃത്തിയുള്ളവനുമായിരുന്നു. എന്നാൽ ജോൺ ദു : സ്വഭാവിയും വൃത്തി ഇല്ലാത്ത വനുമായിരുന്നു. ജോണിന്റെ മാതാപിതാക്കൾ വൃത്തിയായി നടക്കാൻ വേണ്ടി ഉപദേശിക്കുമായിരുന്നു. എന്നാൽ അവനത് അനുസരിക്കില്ലായിരുന്നു വൃത്തി ഇല്ലാത്ത നടന്നാൽ മാരകമായ രോഗങ്ങൾ വരുമെന്ന് ജെറിയും പറഞ്ഞു കൊടുക്കുമായിരുന്നു.അവർ എന്നും കൂട്ടുകാരുമൊത്ത് ഒരുമിച്ച് കളിക്കുമായിരുന്നു. അപ്പോൾ ശരീരത്തിലും വസ്ത്രത്തിലുമൊക്കെ ചെളിയും മണ്ണും പൊടിയുമെല്ലാം പറ്റുമായിരുന്നു. ജെറിയാണെങ്കിൽ കളികഴിഞ്ഞാൽ വീട്ടിൽ വന്നാലുടൻ ശരീരവും വസ്ത്രവും വൃത്തിയാക്കിയതിനു മാത്രമേ അവൻ ആഹാരം കഴിക്കുകയുള്ളൂ എന്നാൽ ജോണാവട്ടെ അങ്ങനെയൊന്നുമല്ല. ജോണിന്റെ അച്ഛനും അമ്മയും വഴക്കുപറഞ്ഞാലും അവനത് കേട്ട ഭാവം പോലും നടിക്കാതെ കൈയ്യും കാലും കഴുകാൻ പോലും നിൽക്കാതെ ആഹാരം കഴിക്കും.അങ്ങനെയിരിക്കെ ഒരു ദിവസം ജോണിനെ അസഹ്യമായ വയറു വേദനയുണ്ടായി അവൻ ഉച്ചത്തിൽ നിലവിളിച്ചു അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടർ പരിശോധിച്ചതിനു ശേഷം പകർച്ച വ്യാധിയാണെന്ന് പറയുകയും ശുചിത്വമില്ലാത്തത് കൊണ്ടാണ് മകന് ഈ അവസ്ഥവന്നത്. വയറുവേദന കൊണ്ട് പുളയുന്നതിനിടയലും അവൻ ആലോചിച്ചു.എന്റെ മാതാപിതാക്കളും ജെറിയും പറഞ്ഞത് ഞാൻ അനുസരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ എനിക്ക് ഉണ്ടാകില്ലായിരുന്നു അന്ന് മുതൽ അവൻ അവന്റെ ശരീരവും വസ്ത്രവുമോക്കെ വൃത്തിയായി സൂക്ഷിക്കുകയും നല്ല സ്വഭാവത്തിൽ വളരുകയും ചെയ്തു . അങ്ങനെ വീട്ടുകാർക്കും ജെറിക്കും വളരെയധികം സന്തോഷമായി. ഗുണപാഠം ശുചിത്വമില്ലായ്മ നമ്മെ മാരക രോഗങ്ങളിൽ കൊണ്ടെത്തിക്കും

<

ഹസൻ
4 A പി വി എൽ പി എസ് കൈലാസംകുന്നു
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 02/ 2024 >> രചനാവിഭാഗം - കഥ