ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/സാമൂഹിക അകലം സമൂഹനന്മയും
സാമൂഹിക അകലം സമൂഹനന്മയും
കൊറോണ വൈറസ് 2019 2019 ലോകത്ത് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ സിറ്റിയിലാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന മഹാമാരി ആണ് കോവിഡ് 19. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മറ്റു പല രാജ്യങ്ങളിലും ഈ വൈറസ് കീഴടക്കി. ഇപ്പോൾ ഇന്ത്യയിലും കടന്നിരിക്കുന്നു. ഇതിനെ തുടർന്ന് നമ്മുടെ സുരക്ഷയ്ക്കായി പ്രധാനമന്ത്രി 21ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .ഇന്ത്യൻ മുഴുവൻ ഇപ്പോൾ ലോക്ക് ഡൗണിലാണെന്ന് നമുക്കറിയാം. നമ്മുടെ പൂർവ്വികർ പറഞ്ഞതുപോലെ വ്യക്തി ശുചിത്വമാണ് ഇതിന് പ്രധാനമായും വേണ്ടത്. കൊറോണ വൈറസ് കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ അതിനുവേണ്ടി നമ്മൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഏതൊക്കെയാണെന്ന് നോക്കാം സാമൂഹിക അകലം പാലിക്കുക 20 മിനിറ്റ് കൂടുമ്പോൾ കൈകൾ സോപ്പ് ,ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുക . പനിയോ, ചുമയോ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ സന്ദർശിക്കുക വൈറസ് ബാധയുള്ള വ്യക്തികളെ പരിപാലിക്കുന്നവർ മുൻകരുതലുകൾ എടുക്കുക നിരീക്ഷണത്തിൽ ഇരിക്കുന്ന വ്യക്തികൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക കൊറോണയുമായി ബന്ധപ്പെട്ട കേട്ട് വാക്കുകളിൽ ഒന്നാണ് “Quarantine”. കോറൻറ്റെൻ എന്നാൽ പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസം എന്നാണ് അർത്ഥമാക്കുന്നത്. ഇന്ന് കോറൻറ്റെൻ കഴിയുന്ന വ്യക്തികൾക്ക് എല്ലാവിധ സൗകര്യങ്ങളും നമ്മുടെ സർക്കാർ ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ എന്നത് നമ്മെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ് ,എന്നാൽ തന്നെയും നമുക്കും നമ്മുടെ രാജ്യത്തിന് വേണ്ടി ഈ ബുദ്ധിമുട്ട് സഹിക്കാൻ ഞാൻ തയ്യാറാണ് .നമ്മൾ ലോക്ക് ഡൗണിൽ വീടുകളിൽ തങ്ങുമ്പോൾ നമ്മുടെ രാജ്യത്തിനെ ഈ മഹാമാരിയിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ഡോക്ടർമാർ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ,നഴ്സുമാർ എന്നിവരെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കായി ഒറ്റക്കെട്ടായി നമുക്ക് കോവിഡ് 19 എന്ന മഹാമാരിക്കെതിരായി പോരാടാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ "സാമൂഹിക അകലം സമൂഹ നന്മയ്ക്ക് " എന്ന മുദ്രാവാക്യം നമുക്ക് ഏറ്റെടുക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 06/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം