കുലശേഘരപുരം യു.പി.എസ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുലശേഘരപുരം യു.പി.എസ്സ് | |
---|---|
വിലാസം | |
ആദിനാട് കുലശേഖരപുരം യു പി എസ് , കാട്ടിൽക്കടവ് പി.ഒ. , 690542 , കൊല്ലം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | kulasekharapuramups50@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41255 (സമേതം) |
യുഡൈസ് കോഡ് | 32130500204 |
വിക്കിഡാറ്റ | Q105814307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സേതുലക്ഷ്മി എം |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീന എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ 1950 - ൽ സ്‌ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് കുലശേഖര പുരം യു. പി. എസ്. പുതിയകാവ് - കാട്ടിൽ കടവ് റോഡിൽ സംഘപ്പുര ജംഗ്ഷന് പടിഞ്ഞാറു റോഡിന്റെ വടക്കുഭാഗത്തായി ഒന്നേകാൽ ഏക്കറിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യശ:ശരീരനായ താഴതോട്ടത്ത് ശ്രീ. അച്യുതൻ പിള്ളയാണ് വിദ്യാലയസ്ഥാപകൻ. ശ്രീ. ശംഭു ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ . കുലശേഖരപുരം പഞ്ചായത്തിലെ ആദ്യ എയ്ഡഡ് യു പി സ്ക്കൂൾ ഇന്ന് 71 വർഷം പിന്നിട്ട് 5, 6,7 ക്ലാസുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി സ്കൂൾ ആയി നിലനിൽക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. എ. പ്രേമചന്ദ്രൻ , പ്രധാന അധ്യാപിക എം സേതു ലക്ഷ്മിയും ആണ് .ഒരു കാലഘട്ടത്തിൽ സമീപ വിദ്യാലയങ്ങളിലുള്ളതിനേക്കാൾ വളരെയധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമീപസ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതോടെ ഇവിടുത്തെ കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2015-16 ൽ മലയാളം മീഡിയത്തോടൊപ്പം എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2017 - 18 ലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിനെ തുടർന്ന് P T A , പൂർവവിദ്യാർഥി സംഘടന, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ശ്രമഫലമായി ഡിവിഷനുകൾ വർദ്ധിക്കുകയും സംരക്ഷിത അധ്യാപകർ സ്കൂളിൽ തിരിച്ചെത്തുകയും ചെയ്തു.. വിദ്യാലയത്തിന്റെ നാനാവിധമായ പുരോഗതിക്കുവേണ്ടി കൂട്ടായ ശ്രമം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ പ്രേദേശത്തിന്റെ പേര് തന്നെയാണ് വിദ്യാലയത്തിനും നൽകിയിരിക്കുന്നത് - കുലശേഖരപുരം യുപിഎസ് .കലാലയ മുറ്റത്തിന്റെ മധ്യഭാഗത്തായ് വളർന്ന് പന്തലിച്ച കാഞ്ഞിരമരവും അതിനു ചുറ്റുമായി സ്ഥിതി ചെയ്തിരുന്ന ക്ഷേത്രവും ഈ വിദ്യാലയത്തെ ഒരു കാലഘട്ടത്തിൽ അതിമനോഹരമാക്കിയിരുന്നു.എന്നാൽ 2018 ലെ ശക്തമായ കാറ്റിലും മഴയിലും പെട്ട് കാഞ്ഞിരം കടപുഴകി , തുടർന്ന് ക്ഷേത്രം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു.
ഭൗതികസൗകരൃങ്ങൾ
ഈ വിദ്യാലയത്തിൽ പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണുള്ളത്. ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ക്ലാസ്സ് റൂം എന്നിവ ഉൾപ്പെടുന്ന വാർത്ത കെട്ടിടവും ബാക്കി അഞ്ചു ക്ലാസ്സ് റൂമുകൾ ഉൾകൊള്ളുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങളും. സ്കൂൾ ചുറ്റുമതിലിനാൽ സംരക്ഷക്കപ്പെട്ടിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്ലറ്റ് സംവിധാനങ്ങളുണ്ട്. എല്ലാ കുട്ടികൾക്കും ആവശ്യാനുസരണം ഉപയോഗിക്കാൻ തരത്തിലുള്ള കുടിവെള്ള സൗകര്യം. കുഴൽക്കിണർ, അംഗപരിമിതരായ കുട്ടികളുടെ ക്ലാസ്സ് മുറിയോട് ചേർന്ന റാമ്പ് , ഉച്ചഭക്ഷണം , നവീകരിച്ച ആധുനിക സംവിധാനങ്ങളോട് കൂടിയ അടുക്കള, അതി വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിന്റെ ഭൗതി കാന്തരീക്ഷം മെച്ചപ്പെടുത്തുന്നു....
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
TEACHERS LIST
HEAD MISTRESS - M SETHULEKSHMI TEACHERS - V S BEENA
S SREELETHA R USHA KUMARI VINU N R G BEENAKUMARI JASEERA B A K ARUN CHANDRAN
ക്ലബുകൾ
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41255
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ