ജി. എൽ. പി. എസ്. കരിപ്പോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{PSchoolFrame/Header}}
ജി. എൽ. പി. എസ്. കരിപ്പോട് | |
---|---|
വിലാസം | |
കരിപ്പോട് കരിപ്പോട് , കരിപ്പോട് പി.ഒ. , 678503 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 04923 293683 |
ഇമെയിൽ | glpskaripodeadichira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21503 (സമേതം) |
യുഡൈസ് കോഡ് | 32060500906 |
വിക്കിഡാറ്റ | Q64689671) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുനഗരം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ്കുമാർ ബി |
പി.ടി.എ. പ്രസിഡണ്ട് | കലാധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുതുനഗരം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള അടിച്ചിറ വിനായകക്ഷേത്രത്തിനു സമീപത്താണ് കരിപ്പോട് ജി എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1922- ൽ കരിപ്പോട് ആന്തൂർകളത്തിലെ അച്ഛ്യുതമേനോന്റെ നേതൃത്വത്തിൽ ഒരു ഓലപ്പുരയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്.ശ്രീ ശങ്കുണ്ണി നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ.ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു്. ആന്തൂർക്കളത്തിലെ തന്നെ കുടുംബട്രസ്റ്റായ A.R നായർ ചാരിറ്റബിൾ ട്രസ്റ്റ് 1962ൽ ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂൾ പുതുക്കിപ്പണിത് ഇന്നത്തെ രൂപത്തിലാക്കുകയും ചെയ്തു.(ഈ വിവരങ്ങൾ മുൻ അധ്യാപകർ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണ്).
ഭൗതികസൗകര്യങ്ങൾ
ജി എൽ പി എസ് കരിപ്പോട് സ്കൂൾ നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത് .'c 'ആകൃതിയിലുള്ള കെട്ടിടത്തിൽ തട്ടിക ഉപയോഗിച്ച് വേർതിരിച്ചുള്ള 5 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും പ്രവർത്തിച്ചുവരുന്നു .കെട്ടിടത്തോട് ചേർന്ന് ഒരു കൊച്ചുപാചകപ്പുരയുണ്ട് .സ്കൂളിന്റെ പുറകുവശത്തായി 3 ശൗചാലയങ്ങളും ഒരു മഴവെള്ളസംഭരണിയും ഉണ്ട് .സ്കൂളിനു മുൻവശം ഒരു കുഞ്ഞു ഉദ്യാനമുൾപ്പെടുന്ന മുറ്റവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നമ്പ൪ |
പേര് | കാലഘട്ടം |
---|---|---|
1 | മല്ലിക കെ.എ൯ | 2015 ജൂലൈ- 2021മാ൪ച്ച് |
2 | വിജയലക്ഷ്മി | 2014 ഒക്ടോബ൪- 2015 |
3 | കെ.പി ഏലിയാസ് | 2011ജൂലൈ-2014 ജൂൺ |
4 | കെ ഗോപി | 2010 ജുൺ- 2011ജൂൺ |
5 | എ൯.കെ .ഷൈലജ | 2007 ജൂൺ-2009 മെയ് |
6 | അസ്സൈനാ൪ കെ.പി | 2006 ജൂലൈ-2007 മെയ് |
7 | ടി.സി ഭാസ്കരൻ | 2003മെയ്-2006 മാ൪ച്ച് |
8 | .വി.ദേവയാനി | 2000 ആഗസ്ത്-2003 മാ൪ച്ച് |
9 | എം.രാജൻ | 1997 സെപ്.-2000മാ൪ച്ച് |
10 | കെ.ശിവരാമൻ | 1994ആഗസ്ത്-1997ജുൺ |
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹവി.ബാലകൃഷ്ണൻ - തായ്ക്വോണ്ടോ ചാമ്പ്യൻ
കരസേനയിൽ ഹവിൽദാ൪ പദവിയിൽ പ്രവ൪ത്തിച്ചുവരുന്ന ശ്രീ ബാലകൃഷ്ണൻ ദേശീയ അന്ത൪ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയമത്സരങ്ങളിൽ സ്വ൪ണം,വെള്ളി,വെങ്കലം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.2003മുതൽ കരസേനതല മത്സരങ്ങളിലും 2006 മുതൽ ദേശീയമത്സരങ്ങളിലും 2010 മുതൽ അന്ത൪ദ്ദേശീയമത്സരങ്ങളിലും അഭിമാനാ൪ഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2021 ൽ 5-ാമത് ഹിമാലയൻ കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗതയിനത്തിൽ സ്വ൪ണമെഡലും ഗ്രൂപ്പിനത്തിൽ വെങ്കലവും 2-ാമത് ഓൺലൈൻ ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെള്ളിയും പ്രൈഡ് കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അദ്ദേഹത്തിന്റെ നേട്ടങ്ങൾ പ്രശംസാ൪ഹമാണ്.2018ൽ 23-ാമത് അന്ത൪ദ്ദേശീയ ഏഷ്യൻ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പ്,5-ാമത് ഏഷ്യൻ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പ് എന്നീ മത്സരയിനങ്ങളിൽ ആറാം സ്ഥാനം നേടിയ ഹവിൽദാ൪ ബാലകൃഷ്ണൻ ജിഎൽപിഎസ് കരിപ്പോട് സ്കൂളിൻറെ അഭിമാനം തന്നെയാണ്.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17.7 കിലോമീറ്റർ പുതുനഗരം കൊല്ലങ്കോട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുനഗരം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു