ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ എന്താണ് കോവിഡ്-19?-ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കോവിഡ്-19?-ലേഖനം

എവിടെ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്?

ആരാണതിന്റെ സൃഷ്ടി കർത്താവ്?

ഈ വൈറസ്സ് വന്നത് വവ്വലിൽ നിന്നാണോ? കുരങ്ങിൽ നിന്നാണോ അതോ പാമ്പിൽ നിന്നാണോ?അതോ ഇതു മനുഷ്യന്റെ കരങ്ങളാൽ ഏതെങ്കിലും ലാബിൽ സൃഷ്ടിക്കപ്പെട്ടതോ?

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ. മനുഷ്യർ ഒന്നാണെന്നുപഠിപ്പിച്ച, മനുഷ്യരെഅതിജീവനതിന്റെ മാർഗം പഠിപ്പിച്ച ഒരു പ്രഹേളിക, വൈറസ് ! ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിക്കുടമ. മനുഷ്യവംശത്തിന്റ ശത്രു.

ലോകത്തിന്റെ സാമ്പത്തിക ശക്തികളായ ലോക രാഷ്ട്രങ്ങൾ പോലും ഈ കോവിഡ്- 19 എന്ന മഹാമാരിയുടെ മുൻപിൽ പകച്ചു നിൽക്കുന്നു. പ്രതിരോധം എന്നത് ഒരു യുദ്ധം എന്ന നിലയിലേക്ക് മാറി. വൈറസ് എന്ന ശത്രു അതിവേഗം മനുഷ്യരെ കൊന്നൊടുക്കുന്നു. ഭക്ഷണത്തിനായി ജനങ്ങൾ യാചിക്കുന്നു. ലോകം കീഴടക്കി എന്ന്അഹങ്കരിച്ച മനുഷ്യൻ നിസഹായനായി നിൽക്കുന്നു.

ഇവിടെ നാം മനസിലാക്കുക, മനുഷ്യൻ ഒന്നാണ് . ജാതി മതഭേദമോ രാഷ്ട്രീയമോ പണമോ കറുത്തവനോ വെളുത്തവനോ ഒന്നും ഇവിടെ പ്രസക്തമല്ല.ഈ വൈറസ് കൊന്നൊടുക്കുന്നത് മനുഷ്യ നെയാണ് മനുഷ്യനെ മാത്രം. ഇനി അതിജീവനത്തിന്റെ നാളുകൾ.... ഒറ്റകെട്ടായി ഒരുമനസോടെ ഈ മഹാമാരിയോട് നമ്മുക്ക് പോരാടാം അതിനായി അകലം പാലിക്കാം

പുതിയ ഒരു ലോകം അതി വിദൂരമല്ല. നല്ലതിനായ് നമ്മുക്ക് പ്രാർഥിക്കാം. ഈ മഹാമാരിയെ നമ്മുക്ക് ഒന്നിച്ചു പോരാടി തോല്പിക്കാം

"ഒന്നിച്ചു ചേരാനായി

അകലം പാലിക്കാം"...


ദേവിക വിജയ്
7 ഇ ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം