എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/മുരളിചേട്ടനും കുടുംബവും

Schoolwiki സംരംഭത്തിൽ നിന്ന്
മുരളിചേട്ടനും കുടുംബവും

ഒരു കൊച്ചുഗ്രാമത്തിൽ തെങ്ങുചെത്തുകാരൻ മുരളിച്ചേട്ടനും കുടുംബവും താമസിച്ചിരുന്നു. മുരളിച്ചേട്ടന് ഒന്നാം ക്ലാസ്സിലും , എൽ.കെ.ജി യിലും പഠിക്കുന്ന രണ്ടു മക്കളുണ്ടായിരുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന മുരളിച്ചേട്ടൻ വീടിനും ചുറ്റും പച്ചക്കറികൃഷിയും, പൂന്തോട്ടവും ഉണ്ടാക്കിയിരുന്നു. വീട്ടിനടുത്തുള്ള അരുവിയിൽ നിന്നും വെള്ളം കോരിയാണ് തോട്ടം നനച്ചത്. ഒരു ദിവസം വെള്ളം കോരാൻ പോയപ്പോൾ അവർക്ക് ഒരു പൂച്ചക്കുഞ്ഞിനെ കിട്ടി. മുരളിച്ചേട്ടൻ്റെ മക്കളും പൂച്ചക്കുഞ്ഞും നല്ല കൂട്ടുകാരായി . പൂച്ചക്ക് അവർ ലില്ലി എന്നു പേരിട്ടു ഉണ്ണുമ്പോഴും , ഉറങ്ങുമ്പോഴും , കളിക്കുമ്പോഴും ലില്ലി പൂച്ച അവരുടെ കൂടെ ഉണ്ടായിരുന്നു. ഒരു ദിവസും കായലിലേക്ക് അവർ ലില്ലിയേയും കൂട്ടി പോയി. കളിച്ചു കൊണ്ടിരിക്കേ ലില്ലി കാല് തെന്നി ഒരു കുഴിയിലേക്ക് വീണു. നിലവിളിക്കേട്ട മുരളിച്ചേട്ടൻ ഓടി വന്ന് ലില്ലിയെ രക്ഷിച്ചു. പിന്നീട് അവർ മുതിർന്നവരുടെ അനുമതിയില്ലാതെ എവിടെയും പോയില്ല.

ശ്രീപദ് വി.പി
2A പുഴാതി എസ്.വി. എൽ.പി.സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ