ജി എൽ പി എസ് ആമണ്ടൂർ/എന്റെ ഗ്രാമം
ജി എൽ പി എസ് ആമണ്ടൂർ.
കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ആണ് ആമണ്ടൂർ. ഈ പ്രദേശവാസികളുടെ പ്രധാന ജീവനോപാധി മാർഗ്ഗം കൃഷിയും കച്ചവടങ്ങളും ആണ്.
NH 66 കടന്നു പോകുന്ന പൊരിബസാറിൽ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റർ മാത്രമാണ് ആമണ്ടൂരിലേക്കുള്ള ദൂരം. പൊരി കച്ചവടവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് പൊരിബസാർ എന്ന പേര് വന്നത്. ബസ് റൂട്ട് അല്ലാത്തതിനാൽ പൊരിബസാറിൽ നിന്നും ആമണ്ടൂരിലേക്ക് കാൽനടക്കാരുടെ തിരക്ക്ഈ വഴികൾ എന്നും സജീവമാക്കുന്നു.