ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു തൈ നടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തൈ നടാം

ഹോ എന്തൊരു ചൂട്. സഹിക്കാൻ പറ്റുന്നില്ല. ഉമ്മറത്ത് നിന്ന് ദേവു മുഖംചുളിച്ചുകൊണ്ട് പറഞ്ഞു.

ഇതുകേട്ട മുത്തശ്ശി ഒന്ന് അടക്കിചിരിച്ചു. എന്താ മുത്തശ്ശിചിരിക്കുന്നേ?...മുത്തശ്ശിക്ക് ചുടില്ലേ?

മുത്തശ്ശിയൊക്കെ എന്തോരം ചൂട് സഹിച്ചുകാണും. ഹൊ, എനിക്കൊന്നൂം അങ്ങനെ സഹിക്കാൻ പറ്റില്ല. വല്ലാത്ത കാലാവസ്ഥ തന്നെ.ദേവു പറഞ്ഞു‍ .

ഇതു കേട്ട മുത്തശ്ശി പറഞ്ഞു- അതിന് പണ്ടൊന്നും ഇത്ര ചൂടില്ലല്ലോ? മോളേ വേനലൊന്നും അന്ന് വിഷയമല്ലായിരുന്നു.

ഞങ്ങൾക്ക് മാത്രം എന്താ ഇങ്ങനെ ? ദേവു ആശ്ചര്യത്തോടെ ചോദിച്ചു.

ഇതുകേട്ട് ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരിക്കുന്ന ദേവുവി൯െറ അച്ഛൻ അവളെ വിളിച്ച് മടിയിലിരുത്തി പറഞ്ഞു. ഇന്ന് ഇങ്ങനെയാവാൻ കാരണം മനുഷ്യർ തന്നെയാണ്. മരങ്ങളും കാടുകളും പുഴകളും നശിപ്പിച്ച് പ്രകൃതിയെ മനുഷ്യർ നാശത്തിലേക്ക് തള്ളിവിടുകയാണ്. തണൽ തരാൻ മരങ്ങളില്ല, ശൂന്യമായ പ്രകൃതി..... കൊടും ക്രൂരമായാണ് മനുഷ്യൻ പ്രകൃതിയോട് പെരുമാറുന്നത് .

പ്രകൃതിയെ രക്ഷിക്കാൻ നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രമേ നടക്കൂ. അച്ഛാ നമുക്ക് വീടിന്റെ ചുറ്റും മരങ്ങൾ നട്ടു വളർത്തിയാലോ ?,ദേവു ചോദിച്ചു. നല്ല കാര്യമാ ദേവൂട്ടി, വാ ഇപ്പോൾ തന്നെ തുടങ്ങാം... അവർ മുറ്റത്തേക്കിറങ്ങി.

.............................

റബീഅ്. പി
3 എ ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ