ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/എന്റെ ഗ്രാമം
കൊട്ടാരക്കര
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണവും ,കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ് കൊട്ടാരക്കര .1742വരെ ഈപ്രദേശം ഏളയടുത്തു തമ്പുരാന്റെ കൊട്ടാരം ഉള്ള കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന പേര് ലഭിച്ചു .കൊട്ടാരം അക്കരെ എന്ന് നദീ മാർഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അതു ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട് .
വയലിനപ്പുറത്തായി കോഷ്‌ടഗാരപ്പുര (ധാന്യപ്പുര ) ഉള്ളതിനാൽ കോഷ്‌ടഗാരം അക്കരെ എന്ന പദം ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും ഒരു ശൈലി ഉണ്ട് .
ചരിത്രം
കേരളപ്പിറവിക്കു മുൻപ് എളയടുത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര .രാമനാട്ടത്തിന്റെ ഉപേജ്ജ്ഞാതാവ് എന്ന നിലയിൽ പ്രസിദ്ധനായ കൊട്ടാരക്കര തമ്പുരാൻ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു 1736ൽ ഇലയടുത്തു സ്വരൂപത്തിന്റെ തമ്പുരാൻ നാടുനീങ്ങി .മാർത്താണ്ഡവർമ അനന്തരാവകാശിയെ സംബന്ധിച് തന്റെ തർക്കങ്ങൾ അറിയിച്ചു .മാർത്താണ്ഡവർമയെ ഭയന്ന റാണി തെക്കൻകൂറിലേക്കു പോവുകയും അവിടെ അഭയം തേടുകയും ചെയ്തു .ഡച്ചുകാർ മാർത്താണ്ഡവര്മക്കെതിരായി പ്രവർത്തിക്കാനായി റാണിയുമായി സഖ്യത്തിലായി .ഡച്ചുകാരനായ വാൻ ഇം ഹോഫ് റാണിക്ക് വേണ്ടി മാർത്താണ്ഡവർമ്മയുമായി കൂടിക്കാഴ്ച്ച നടത്തി ,അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മാർത്താണ്ഡവർമ്മ ഇടപെടുന്നതിനുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു .എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമയുടെ ബന്ധം കൂടുതൽ വഷളായി .1741ൽ വാൻ ഇംഹോഫ് ,റാണിയെ ഇളയടുത്തു സ്വരൂപത്തിന്റെ അടുത്ത റാണിയായി വാഴിച്ചു .ഏതു മാർത്താണ്ഡവര്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ടു ഡച്ചുകാരുടെയും റാണിയുടേയും സംയുക്ത സേനയെ ആക്രമിച്ചു .ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു .അങ്ങനെ 1742ൽ ഇലയടുത്തു സ്വരൂപത്തെ മാർത്താണ്ഡവര്മതിരുവിതാംകൂറിൽ ലയിപ്പിച്ചു .
ഭൂമിശാസ്ത്രം
കൊല്ലത്തിനടുത്തുള്ള ഒരു ചെറിയ മുൻസിപ്പാലിറ്റിയാണ് കൊട്ടാരക്കര .താലൂക്ക് ആസ്ഥാനമെന്ന നിലയിൽ ആറു പഞ്ചായത്തുകളും മറ്റു ചെറുപട്ടണങ്ങളുമുണ്ട് .ഏതു മറ്റു ചെറുപട്ടണങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കൊല്ലം ജില്ല കേരളത്തിന്റ ഒരു സംക്ഷിപ്ത രൂപമാണ് എന്ന് പറയാറുണ്ട് .മറ്റു ജില്ലകളിൽ കാണുന്ന എല്ലാത്തരം ഭൂമിശാസ്ത്ര പരമായ പ്രേത്യേകതകൾ ഇവിടെ സമ്മേളിച്ചിരിക്കുന്നു.കൊട്ടാരക്കരയും അതിൽ നിന്നും വ്യത്യസ്‌തമല്ല .കാട് മലകൾ ,നദികൾ ,തോടുകൾ ,സമതലങ്ങൾ എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള ഭൂപ്രകൃതികൾ ഇവിടെ ദൃശ്യമാകും.
കഥകളിയുടെ ജന്മസ്ഥലം
ക്രിസ്തുവർഷം പഴിനേഴാം ദശകത്തിലാണ് കഥകളി ഉത്ഭവിച്ചത് .കൊട്ടാരക്കരയിലെ ഇളമുറത്തുതമ്പുരാനായ വീരകേരളവർമ രാമായണത്തെ എട്ടുദിവസത്തെ കഥയാക്കി വിഭജിച്ച് നിർമിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത് .കോഴിക്കോട്ടെ മഹാദേവ രാജാവ് എട്ടുദിവസത്തെ
കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്‌ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപെട്ടെന്നു മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടുരസിക്കാനുള്ള കഴിവില്ലെന്നു് പറഞ്ഞു നിരസിച്ചെന്നും ,ഇതിൽ വാശിതോന്നിയാണ് കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഐതിഹ്യം .രാമനാട്ടം വാല്മീകി രാമായണത്തെ ആസ്പദമാക്കി രാമന്റെ അവതാരം ,വിവാഹം ,വാനപ്രസ്ഥം ,സീതാപഹരണം ,രാമരാവണയുദ്‌ധം ,രാവണവധം ,രാമന്റെ പട്ടാഭിഷേകം എന്നീ സംഭവങ്ങളായാണ് രചിച്ചിരിക്കുന്നത് .ഇത് എട്ട് പദ്യ ഖണ്ഡികയാക്കി തിരിച്ചിരിക്കുന്നു .
പുത്രകാമേഷ്‌ടി ,സേതുബന്ധനം ,യുദ്ധം ,എന്നിവയാണ് .രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് അതിനാൽ പദ്യങ്ങളുടെ സാഹിത്യഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല .
പ്രധാനപൊതുസ്ഥാപനങ്ങൾ
- . കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ -കില -സാമൂഹിക സാമ്പത്തിക കേന്ദ്രം .കൊട്ടാരക്കര .
- . സ്പെഷ്യൽസബ് ജയിൽ
- . മിനി സിവിൽസ്റ്റേഷൻ
- . ജില്ലാവിദ്യാഭ്യാസ ആഫീസ്
- .താലൂക്ക് ഹോസ്‌പിറ്റൽ
- .ഹെഡ് പോസ്റ്റ് ആഫീസ്
- .മുൻസിഫ് കോടതി
- . കുടുംബകോടതി
- .മോട്ടോർ വാഹന ഗതാഗതവകുപ്പ് ഇൻസ്‌പെക്ടറുടെ കാര്യാലയം
- .സബ്ട്രെഷറി
ശ്രെദ്ധേയമായ വ്യക്തികൾ
കൊട്ടാരക്കര ശ്രീധരൻ നായർ ,നടൻ
. വെളിയം ഭാർഘവ൯, കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറി
.ബോബി കൊട്ടാരക്കര മലയാളനടൻ
. കെ ബി ഗണേഷ് കുമാർ ,നടനും രാഷ്ട്രീയക്കാരനും
.ആർ ബാലകൃഷ്ണപിള്ള ,മുൻ മന്ത്രി ,എം ൽ എ ,എം പി ,പഞ്ചായത്തു പ്രസിഡന്റ് ,കേരളാ കോൺഗ്രസ് ചെയർമാൻ
.സായ്‌കുമാർ ,മലയാളനാടൻ
. സലിം യുസഫ് ,ഫിസിഷൻ ,കാർഡിയോളോജിസ്റ്റ് ,എപ്പിഡെർമോളോജിസ്റ്റ്
. ലളിതാംബിക അന്തർജ്ജനം ,നോവലിസ്റ്റ്
.കാക്കനാടൻ നോവലിസ്റ്റ്
.കൈപ്പള്ളി കുട്ടൻ പിള്ളൈ ,കഥാകൃത്ത് ,സംവിധയകാൻ ,നിർമ്മാതാവ് നടൻ
.വേദഭാനു ,പ്രമുഖ ആര്യസമാജ പ്രവർത്തകൻ
.ഓയൂർ കൊച്ചു ഗോവിന്ദ പിള്ളൈ ,കലാകാരൻ കഥകളി അവതാരകൻ
.വെറ്റിറൻ മുരളി ,നടൻ
ആരാധനാലയങ്ങൾ
.കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
.കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രം
.വെട്ടിക്കവല ശ്രീ മഹാദേവർ ക്ഷേത്രം
, ഉഗ്രൻകുന്ന് ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം
. തിരുവിലയിൽ ശ്രീ ദുർഗാദേവി ക്ഷേത്രം
.പാട്ടപുരയ്‌ക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
.കുലശേഖരനല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
. നീലേശ്വരം ശ്രീ മഹാദേവർ ധർമ്മ ശാസ്താ ക്ഷേത്രം
. തൃക്കണ്ണമംഗൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം
. കൊട്ടാരക്കര മുസ്ലിം ജമാഅത് പള്ളി
. സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് ചർച് കോട്ടപ്പുറം
. സെന്റ് മൈക്കൽസ് ചർച്
. മാർത്തോമാ ജുബിലീ മന്ദിരം
. ദി പെന്തക്കോസ്തു മിഷൻ
. ഇന്ത്യൻ പെന്തകോസ്ത് ചർച്
. ചർച് ഓഫ് ഗോഡ്
. കൊട്ടാരക്കര മാർത്തോമ സിറിയൻ വലിയപള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൊട്ടാരക്കര
. വിജയാ കോളേജ് ഓഫ് നഴ്‌സിംഗ്
. എൻ എസ് എസ് ആർട്സ് കോളേജ്
. സെന്റ് ഗ്രിഗോറിയസ് കോളേജ്
. ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ്
. ബസിലിസ് മാർത്തോമാ മാത്യു കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
. ജി എച്ച് എച്ച് എസ് ആൻഡ് വി എച്ച് എച്ച് എസ് കൊട്ടാരക്കര
. പേരൂർ എം വി ജി എച്ച് എസ്
. കൊട്ടാരക്കര ഗേൽസ് വി എച്ച് എസ് എസ്
. കിഴക്കേക്കര സെന്റ് മേരീസ് എച്ച് എസ്
.കൊട്ടാരക്കര എം റ്റി എച്ച് എസ് ഫോർ ഗേൽസ്