എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം/അക്ഷരവൃക്ഷം/നന്മയുടെ ലോകം

നന്മയുടെ ലോകം
നേരം പുലർന്നു. പക്ഷികൾ കൂട്ടത്തോടെ ആഹാരം തേടി പുറപ്പെട്ടു. അപ്പോൾ ഒരു കാക്ക പറഞ്ഞു, കണ്ടില്ലെ കൂട്ടുകാരെ മനുഷ്യരുടെ അവസ്ഥ. ഇത് ഇത്രയും കാലം അവർ ചെയ്തതിനുള്ള ശിക്ഷയാണ്. മറ്റൊരു കാക്ക പറഞ്ഞു , സുഹൃത്തേ അങ്ങനെ പറയരുത്, മിക്ക മനുഷ്യരും നമ്മളെ പോലെയുള്ളവർക്ക് ഒരു പാട് സഹായം ചെയ്യുന്നുണ്ട്. ഇതു കേട്ട മറ്റ് കാക്കകൾ പറഞ്ഞു, ഇത് വളരെ ശരിയാണ്. മനുഷ്യരുടെ ഈ വിഷമാവസ്ഥ നമുക്ക് കാട്ടിലെ രാജാവായ സിംഹ രാജനെ അറിയിക്കാം. ആവശ്യത്തിന് ഭക്ഷണം ശേഖരിച്ചതിനു ശേഷം അവർ സിംഹ രാജൻ്റെ അടുത്തെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. എല്ലാ മൃഗങ്ങളെയും വിളിച്ച് ഒരു യോഗം ചേരാൻ സിംഹ രാജൻ കൽപ്പിച്ചു. എല്ലാ മൃഗങ്ങളെയും അറിയിക്കാൻ ടിങ്കു മുയലിനെ ചുമതലപ്പെടുത്തി. ടിങ്കു മുയൽ ഇക്കാര്യം എല്ലാവരെയും അറിയിച്ചു. അടുത്ത ദിവസം യോഗത്തിന് എല്ലാവരും എത്തിചേർന്നു. സിംഹ രാജന് സന്തോഷമായി . സിംഹരാജൻ , മനുഷ്യർ ഒരു സൂക്ഷ്മാണുവിൻ്റെ ആക്രമണത്തിനിരയാകുന്ന കാര്യം എല്ലാവരെയും അറിയിച്ചു. മനുഷ്യ പ്രശ്നത്തിൽ സന്തോഷിച്ച മൃഗങ്ങളും സങ്കടപ്പെട്ടവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. എങ്കിലും പൊതുവായി ഈ ലോകത്ത് ജീവിക്കുന്ന എല്ലാവർക്കും നമ്മുടെ സഹായം നൽകണമെന്ന് യോഗത്തിൽ തീരുമാനമായി . സഹായിക്കാൻ മിട്ടു ആന ഒരു നിർദേശം മുന്നോട്ടുവച്ചു. കാട്ടിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ എല്ലാ വസ്തുക്കളും ശേഖരിച്ച് നമുക്ക് അവർക്ക് എത്തിച്ചു കൊടുക്കാം . എല്ലാവർക്കും മനുഷ്യരോടൊന്നു ചേർന്ന് അവരുടെ സങ്കടത്തിലും സന്തോഷത്തിലും പങ്കുചേരാം . എല്ലാ മൃഗങ്ങളുടെയും ശബ്ദഘോഷത്തോടെ യോഗം അവസാനിച്ചു
അനികേത് ലതീഷ്
3A എസ് ആർ വി എൽ പി എസ്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ