പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും
കൊറോണയും പ്രതിരോധവും
പണ്ട് കാലങ്ങളിൽ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകരുന്ന ഒരു രോഗമായിരുന്നു 'കൊറോണ’. ഇപ്പോൾ ഈ രോഗം മനുഷ്യരിലേക്കും പകർന്നു തുടങ്ങി. ഈ രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുള്ള ഒരു ചന്തയിൽ നിന്നുമാണ് പടർന്നു പിടിച്ചത്. ഇപ്പോൾ ഈ വൈറസിനെ 'നോവൽ കൊറോണ' എന്നും 'കോവിഡ് -19’ എന്നും വിളിക്കുന്നു. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തതിനാൽ അതിനെ പ്രതിരോധിക്കാൻ നമ്മുടെ സർക്കാർ നടപ്പിലാക്കിയ 'ലോക്ക് ഡൗൺ' വളരെ പ്രയോജനകരമാണ്. പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയുക. അത് പോലെ സാമൂഹ്യ അകലം പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തുക, കൈകൾ കൊണ്ട് മൂക്കിലും വായിലും കണ്ണിലും തൊടാതിരിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, പുറത്തു പോകുമ്പോൾ മാസ്‌ക് ധരിക്കുക – ഇങ്ങനെയെല്ലാം കൊറോണ എന്ന മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം. അമേരിക്ക പോലുള്ള മഹാരാജ്യങ്ങൾ കൊറോണ എന്ന രോഗത്തിന് മുൻപിൽ പകച്ചു പോയപ്പോൾ, നമ്മുടെ സംസ്ഥാനമായ കേരളം മികച്ച ആരോഗ്യ പ്രവർത്തനങ്ങളിലൂടെ അതിനെ അതിജീവിച്ച് കൊണ്ടിരിക്കുന്നു. നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാം. നിപ്പ വൈറസിനെ അതിജീവിച്ചത് പോലെ കൊറോണയെയും നമ്മൾ അതിജീവിക്കും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം