മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സ്ഥലം
മൂന്ന് ഏക്കർ സ്ഥലത്ത് മൂന്ന് കോമ്പൗണ്ടുകളിലായി വ്യാപിച്ച് നിൽക്കുന്നു. പ്രധാന കോമ്പൗണ്ടിൽ ഹൈസ്കൂൾ, യു പി വിഭാഗങ്ങൾ, മറ്റ് രണ്ട് ഇടങ്ങളിലായി എൽ പി .യും വി എച്ച് എസ് ഇ യും
കെട്ടിടം
പ്രധാന കോമ്പൗണ്ടിൽ രണ്ട് ബ്ലോക്കുകൾ . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടവും പഴയ കെട്ടിടവും. LP, UP വിഭാഗങ്ങൾക്ക് പ്രത്യേക കെട്ടിടങ്ങൾ
ക്ലാസ്സ് മുറികൾ
ഹൈടെക് ക്ലാസ് മുറികൾ
കളിസ്ഥലം
ബിൽഡിംഗ് നിർമ്മാണത്തോടെ അൽപം ശോഷിച്ചുവെങ്കിലും വിശാലമായ കളിസ്ഥലം
അസംബ്ലി ഹാൾ
മഴയും വെയിലുമേൽക്കാതെ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കൂടിച്ചേരാൻ പറ്റുന്ന അസംബ്ലി ഹാൾ .
ഐ ടി ലാബ്
വിശാലമായ ഐ ടി ലാബ്. ലാബിൽ ആവശ്യമായ ഫർണിച്ചർ ഒരുക്കുവാനുള്ള പ്രവർത്തനം നടക്കുന്നു.
ഓട്ടിസം സെന്റർ
ഭിന്നശേഷിക്കാരായ മുപ്പതോളം കുട്ടികൾക്ക് അനുഗ്രഹമായി ബി ആർ സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ.
വിദ്വാൻ പി കേളുനായർ സ്മാരകം
വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ ദേശീയ സാംസ്കാരിക സമുച്ചയത്തിന് 5 കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. 2020 - 21 ബജറ്റിലാണ് വിദ്വാൻ പി സ്മാരകത്തിന് തുക വകയിരുത്തിയത്. 1926 ൽ വിദ്വാൻ പി കേളു നായർ സ്ഥാപിച്ച വിജ്ഞാനദായിനി ദേശീയ വിദ്യാലയം വലിയ സംഭാവനയാണ് ദേശീയ പ്രസ്ഥാനത്തിന് നൽകിയത്. കവി ,നാടകകൃത്ത് സംവിധായൻ, അധ്യാപകൻ, തുടങ്ങി വ്യത്യസ്ത മേഖലയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച മഹത് വ്യക്തിയാണ് വിദ്യാൻ പി കേളു നായർ. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ഉതകുന്ന വിപുലമായ സൗകര്യങ്ങളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട്ട സമുച്ചയം സ്ഥാപിക്കാനാണ് പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം രൂപ രേഖ തയ്യാറാക്കിയത് . പൈതൃക മ്യൂസിയം, പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, കുട്ടികളുടെ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളോടുകൂടി വിജ്ഞാന ദായിനി ദേശീയ വിദ്യാലയത്തിന്റെ ഭാഗമായിട്ടാണ് സാംസ്ക്കാരിക സമുച്ചയം സ്ഥാപിക്കുന്നത്.
ലൈബ്രറി
ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറി
റീഡിംഗ് റൂം
വിദ്വാൻ പി കേളുനായറുടെ സ്മരണയിൽ വിശാലമായ റീഡിംഗ് റൂം
വോളിബോൾ കോർട്ട്
ജില്ലാ പഞ്ചായത്തിന്റെ സഹയത്തോടെ 5 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വോളിബോൾ കോർട്ടിന്റെ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു