കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഗണിത ക്ലബ്ബ്

      

വീട്ടിൽ ഒരു ഗണിതലാബ്

            കരിപ്പാൽ എസ്.വി യു.പി.സ്കൂളിൽ ഗണിത ശാസ്ത്ര പഠനം സുഗമമാക്കുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയിലൂടെ നടപ്പിലാക്കി വരുന്നുണ്ട്. സങ്കീർണതകളുടെ ശാസ്ത്രം എന്ന ഭയപ്പാടോടെ ഗണിതത്തെ അധ്യയന ലോകം കണ്ടിരുന്ന ഒരു കാലത്തു നിന്നും മാറി കുട്ടികളെ ഉത്സാഹത്തിന്റെ പാതയിലൂടെ ഗണിതപഠനം ആഹ്ലാദാനുഭവമാക്കി മാറ്റാൻ ഇന്നത്തെ പ്രവർത്തനാധിഷ്ഠിത പഠന പ്രക്രിയകൾക്ക് കഴിയുന്നുണ്ട്.

           1996 ലെ പാഠ്യപദ്ധതി പരിഷ്കരണം മുതലാണ് ഗണിതപഠനം പ്രവർത്തനാധിഷ്ഠിതമാകുന്നത്. അന്നുമുതൽ കരിപ്പാൽ എസ്.വി. യു .പി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. കെ.യശോദ ടീച്ചറായിരുന്നു അന്ന് ഗണിത ക്ലബ്ബ് പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കാൻ കളികളിലൂടെയുള്ള അവതരണം , മികച്ച കുട്ടികളെ ഗണിത മത്സരങ്ങൾക്ക് തയ്യാറാക്കൽ, ഗണിത കൈയെഴുത്തുമാസിക തയ്യാറാക്കൽ, സബ് ജില്ലാ ശാസ്ത്ര പ്രദർശനങ്ങളിൽ ഗണിതമേഖലയിൽ പ്രൊജക്ടുകൾ അവതരിപ്പിക്കൽ തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ .

ലാബ്@ഹോം
ഉല്ലാസ ഗണിതം 2022

              തുടർന്ന് പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി ഓരോ ക്ലാസിലും ഗണിത മൂല തയ്യാറാക്കൽ ഗ്രൂപ്പു പ്രവർത്തനങ്ങളിലൂടെ ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി. ഗണിത   വിജയം എന്ന കളികളിലൂടെയുള്ള ലളിതമായ ഗണിത പഠനത്തിൽ ഏറെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ പോലും ഗണിതത്തെ ആവേശത്തോടെ സമീപിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. ലാബ്@ ഹോം പദ്ധതിയുടെ ഭാഗമായി വീട്ടിലൊരു ഗണിതലാബ് എല്ലാ കുട്ടികളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾ ഗണിതശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് ഭയപ്പാടേതുമില്ലാതെ കടന്നുചെല്ലാൻ വിദ്യാലയം അവസരമൊരുക്കി. ഇ.വി.ചന്ദ്രൻ മാസ്റ്റർ, എൻ.വി. പ്രീത ടീച്ചർ, പി.പി ബിന്ദു ടീച്ചർ , കെ.സി. മായ ടീച്ചർ തുടങ്ങിയവർ പ്രകാശമാനമായ ഒരു ഗുരു ശിഷ്യ ബന്ധത്തിലൂടെ ഗണിതപഠനത്തിന് ശക്തിപകരാൻ ശ്രമിച്ചിട്ടുണ്ട്. ഗണിത പഠനോപകരണ നിർമാണത്തിൽ അധ്യാപകർക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതു പോലെത്തന്നെ കുട്ടികൾ തയ്യാറാക്കിയ ഗണിത കൈയെഴുത്തു മാസികയും അംഗീകാരത്തിന് അർഹമായിട്ടുണ്ട്.

കളിച്ചും രസിച്ചും ഗണിതപഠനം ആസ്വാദ്യകരമാക്കാൻ സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഉല്ലാസ ഗണിതം രക്ഷാകർതൃ ശില്പശാല കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ ഒന്നും രണ്ടും ക്ലാസുകളിൽ നടത്തി. പഞ്ചായത്ത് മെമ്പർ സുഷമ വത്സൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.സി .വത്സല അധ്യക്ഷത വഹിച്ചു.സി.ആർ.സി കോർഡിനേറ്റർ അനൂപ് കുമാർ.ടി പദ്ധതി വിശദീകരണം നടത്തി.അധ്യാപകരായ ജീന. വി.വി, പൂജാരാജ്.സി, വിനീത.വി.കെ, അജയ് തങ്കച്ചൻ, ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.മദർ പി.ടി.എ വൈസ് പ്രസിഡണ്ട് സുനിത .ടി. ഒ ആശംസ അറിയിച്ചു.പഠനോപകരണങ്ങൾ പ്രഥമാധ്യാപിക കെ.സി. വത്സല ടീച്ചർ വിതരണം ചെയ്തു.

2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ഗണിത ശാസ്ത്ര മേള രയറോം സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി .LP വിഭാഗത്തിൽ 7 കുട്ടികളും  UP വിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി.മാത്‍സ് ക്വിസിൽ UP വിഭാഗം ചരിത്ര വിജയം നേടി.VII സി യിലെ പാർവ്വതി നമ്പ്യാർ ആണ് വിജയത്തിന് അർഹയായത് .

2023-24

ഗണിത ശാസ്ത്ര ക്ലബ്.

ഓരോ ക്ലാസിലെയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു. ജൂൺ 19ന് ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജ്യോമെട്രിക് ചാർട്ടിന്റെ ഒരു പ്രദർശനം നടത്തി. എൽപി ക്ലാസിൽ പലതരം അളവ് പാത്രങ്ങളുടെ ഒരു പ്രദർശനവും നടന്നു. ജൂൺ മാസത്തിൽ ഓരോ ക്ലാസിൽ നിന്നും മികച്ച രണ്ടു കുട്ടികളെ കണ്ടെത്തുകയും   അവർക്ക് മെഗാ ക്വിസ് നടത്തുകയും ചെയ്തു . വിജയികളെ കണ്ടെത്തി പ്രോത്സാഹനം നടത്തി. കൂടാതെ ചതുഷ്ക്രിയകളിൽ കുട്ടികളിൽ താൽപര്യം ജനിപ്പിക്കുന്നതിനായി ക്ലാസ് ത ലമത്സരം നടത്തുകയും മികച്ച കുട്ടികൾക്കായി മെഗാ മത്സരം

നടത്തുകയും ചെയ്തു. വിജയികൾക്ക് പ്രോത്സാഹന സമ്മാനം നൽകി.

ജൂലൈ മാസത്തിലും ഗണിത ക്വിസ് മത്സരം നടത്തി.