2023-26 ലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് 31 പേരെ തിരഞ്ഞെടുക്കുകയുണ്ടായി. വിവിധ പരിശീലനങ്ങൾ നടക്കുന്നതിന് മുന്നോടിയായുള്ള പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 3-ന് നടത്തുകയുണ്ടായി ക്ലാസിൽ അനിമേഷൻ, പ്രോഗ്രാം, ഹൈടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തൽ, അവയുടെ ഉപയോഗം അവയുടെ സജ്ജീകരണം എന്നിവയെക്കുറിച്ചുള്ള പരിശീലനങ്ങൾ നടക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ എന്താണ് അംഗങ്ങളുടെ ചുമതലകൾ എന്തെല്ലാം ആണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.