ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ

വായനാവാരാഘോഷം

വായനാ വാരഘോഷത്തിന്റെ സമാപന സമ്മേളനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

മീനാങ്കൽ : ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ മീനാങ്കലിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനാവാരാഘോഷത്തിന്റെ സമാപന സമ്മേളനവും ആറാം ക്ലാസിൽ പഠിക്കുന്ന ആവണി അനിലിനും ആൻ മരിയയും തയ്യാറാക്കിയ കവിത സമാഹാരങ്ങളുടെ പ്രകാശനവും പ്രശസ്ത കവി പിഎസ് ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. വിവിധ കലാപരിപാടിയിൽ സമ്മാനം ലഭിച്ച വിദ്യാർത്ഥികൾക്കായുള്ള സമ്മാനദാനവും വിതരണം ചെയ്യുകയുണ്ടായി.പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷീജാ വി എസ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിപി സജി, സീനിയർ അസിസ്റ്റൻറ് പ്രീത മോൾ, കൺവീനർ മാരായ രവീന്ദ്ര രാജ്, ഷീല. L സ്റ്റാഫ് സെക്രട്ടറി ഷിജി എന്നിവർ സംസാരിച്ചു


ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

മീനാങ്കൽ : ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ മീനാങ്കലിലെ വിമുക്തി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മിസ്ട്രസ് ഷീജ വിഎസ് പറഞ്ഞു നൽകി. പ്രസ്തുത യോഗത്തിൽ വിമുക്തി ക്ലബ് കൺവീനർ റെമി ടീച്ചർ അധ്യാപകരായ സ്റ്റീഫൻ സർ പ്രീത മോൾ ടീച്ചർ എന്നിവർ സംസാരിച്ചു


കളി... ചിരി... മധുരം.....

നെടുമങ്ങാട് ബി. ആർ. സി തല പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ എച്ച് എസ്സിൽ...

അനർഘനിമിഷം ❤️

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം

സീനിയർ അസിസ്റ്റൻറ് ശ്രീമതി പ്രീത ടീച്ചർ സ്കൂൾ വളപ്പിൽ മാങ്കോസ്റ്റീൻ മരം നടുകയും ബഷീർ പതിപ്പ് കൈയ്യെഴുത്ത് മാസിക പ്രകാശനം നിർവഹിക്കുകയും ചെയ്തു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിദ്യാർത്ഥികൾ ബഷീർ നോവലിലെ കഥാപാത്രങ്ങളായി വേഷമണിയുകയും ചെയ്തു...