ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


  • 2023- 24 പ്രവേശനോത്സവം കളമശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായി ശ്രീ അൻവർ കെ വാർഡ് കൗൺസിലർ പങ്കെടുത്തു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ലൈവ് പ്രോഗ്രാം കുട്ടികളെ കാണിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കുട്ടികൾക്ക് ബാഗുകൾ സമ്മാനിച്ചു.
    • എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് സമ്മാനിച്ചു.എസ് .എസ് .എൽ .സി പരീക്ഷയിൽ 100% വിജയം കൈവരിച്ചു.
    • വായന മരിച്ചു കൊണ്ടിരിക്കുന്നു എന്ന് അധ്യാപകരും മാതാപിതാക്കളും ഒരുപോലെ പരാതി പറയുന്ന കാലത്താണ് സ്കൂൾ തുറന്നെത്തിയതിൻ്റെ ആവേശം അല്പം പോലും ചോരാതെ കുട്ടികൾ ഈ വർഷത്തെ വായനദിനത്തെയും വരവേറ്റത്... ജൂൺ 19 മുതൽ ജൂൺ 23 വരെ നീണ്ടു നിന്ന വായന വാരാചരണത്തിൽ വിവിധങ്ങളായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. വായന ദിനത്തിലെ കുട്ടികളുടെ അസംബ്ലി ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ടു. അസംബ്ലിയിൽ വായന ദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾ വായിച്ച് അവതരിപ്പിച്ചു. യുപി വിഭാഗം കുട്ടികളുടെ കഥ പറച്ചിലും പുസ്തകാസ്വാദനവും അസംബ്ലിയെ വ്യത്യസ്തമാക്കി. ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവലിൻ്റെയും ബഷീറിൻ്റെ ബാല്യകാലസഖി എന്ന നോവലിൻ്റെയും വായനാനുഭവം കുട്ടികളുടെ ശ്രദ്ധ പിടിച്ചിരുത്തി. കഥ,കവിത, നോവൽ എന്നീ സാഹിത്യ വിഭാഗങ്ങൾ കൂടാതെ വൈജ്ഞാനിക പുസ്തകങ്ങളും വായനയിൽ ഉൾപ്പെടുത്തണമെന്ന സന്ദേശം കൂടി പകരുന്നതായിരുന്നു വളരുന്ന കേരളം മാറുന്ന മലയാളം എന്ന പുസ്തകത്തിൻ്റെ വായന.  എൽ പി വിഭാഗം കുട്ടികളുടെ സാന്നിധ്യവും വായനാദിനത്തെ സവിശേഷമാക്കി. കവിത ചൊല്ലിയും പാട്ട് പാടിയും ആണ് നാലാം തരത്തിലെ കുട്ടികൾ വായന ദിനത്തെ ആഘോഷിച്ചത്. പുസ്തകങ്ങളോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ വരച്ചു വന്ന പുസ്തകങ്ങളുടെ മുഖചിത്ര(കവർ പേജ്)വും അതോടൊപ്പം വായന ദിന സന്ദേശം ഉൾപ്പെടുത്തിയ പോസ്റ്ററുകളും സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പതിവ് പോലെ കുഞ്ഞുണ്ണി മാഷിൻ്റെ ചിത്രവും വരികളും ആ കൂട്ടത്തിൽ മികച്ചു നിന്നു. മലയാളത്തിനൊപ്പം ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾക്കും പ്രാധാന്യം നൽകാൻ ഈ വായന ദിനത്തിൽ കുട്ടികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ജൂൺ 21 ന് നടത്തിയ ക്വിസ് മത്സരത്തിൽ എട്ടാം തരത്തിലെ അനുശ്രീ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വായിക്കുക…. ചിന്തിക്കാനും ചിന്തിപ്പിക്കാനുമായി വായിക്കുക.... വായനകൊണ്ട് ഒരു ലോകം തന്നെ മാറ്റിമറിക്കാം.... എന്ന് കുട്ടികളോട് വിളിച്ചു പറഞ്ഞു കൊണ്ട് ഓരോ അധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു.
    • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ Financial Literacy  Online quiz ൽ  ഉപ ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 4000 രൂപയുടെ ക്യാഷ് പ്രൈസ് അഞ്ജന ആഗ്നസ് എന്നീ കുട്ടികൾ കരസ്ഥമാക്കി.
    • L S S പരീക്ഷയിൽ വിജയിച്ച് അഞ്ചാം തരത്തിലെ ഗായത്ീ സ്കോളർഷിപ്പിന് അർഹയായി.