റോസ്സ് ഡെൽ ഇ എം സ്ക്കൂൾ കല്ലമ്പലം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി എന്ന അമ്മ


പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതി എന്നത് നാം ജീവിക്കുന്ന ലോകമാണ്. പരിസ്ഥിതി നമ്മുടെ അമ്മയാണെന്ന കാര്യം നമ്മൾ പലപ്പോഴും മറക്കുന്നു. ജലം,വായു,മണ്ണ്, എന്നിവ ഇല്ലാതെ നമുക്ക് ഇവിടെ ജീവിക്കാനാവില്ല. ഇതെല്ലം തരുന്നത് നമ്മുടെ അമ്മയായ പരിസ്ഥിതിയാണ്. പക്ഷെ ഇന്ന് മനുഷ്യൻറെ പ്രവർത്തികളെല്ലാം ഈ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലാണ് പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങൾഇന്ന് വ്യാപകമായിരിക്കുന്നു, ജീവിത സൌകര്യങ്ങൾ വർധിപ്പിക്കാനുള്ള മനുഷ്യന്റെ തിടുക്കം ഇന്ന് അവനെ പ്രകൃതിയുടെ ശത്രു ആക്കിയിരിക്കുന്നു.
പുരോഗമനത്തിന്റെ മറയിൽ ഇന്ന് മനുഷ്യൻ ജലാശയങ്ങളും നദീതടങ്ങളും മലിനമാക്കുന്നു.നമ്മുടെ വിവേകശൂന്യമായ പ്രവർത്തികൾ മനുഷ്യകുലത്തിന്റെ സമ്പൂർണനാശത്തിനാണ് വഴിയൊരുക്കുന്നത്.നാം ഇത് തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാം ഇന്ന് നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ എല്ലാം തന്നെ ഇതിൻറെ പരിണിതഫലങ്ങളാണ്.
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനില്പിന് ആവശ്യമാനെന്ന തിരിച്ചറിവിൻറെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്ന് പ്രചാരത്തിലുണ്ട്. പ്രകൃതി വിഭവങ്ങളുടെ കരുതലോടെയുള്ള ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂർവമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാം.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത നമുക്ക് മാത്രമല്ല ,നമ്മുടെ ഭാവി തലമുറയ്ക്ക് കൂടിയാണെന്ന തിരിച്ചറിവോടെ നാം പ്രവർത്തിച്ചാൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് പുനരുജ്ജീവിപ്പിക്കാം എന്നതിൽ യാതൊരു തർക്കവും ഇല്ല..

 

ദേവനന്ദ
7A റോസ്സ് ഡെൽ ഇ എം സ്ക്കൂൾ കല്ലംബലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 06/ 12/ 2023 >> രചനാവിഭാഗം - ലേഖനം