ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/നവംബർ

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 1: കേരളപ്പിറവി ദിനത്തിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി നടത്തപ്പെടുന്ന ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ത്രൂ  ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ (GOTEC)എന്ന പദ്ധതിയിൽ അംഗമായ നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചറുടെ നേതൃത്വത്തിൽ GOTEC AMBASSADOR  ബാഡ്ജ് വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികളും വളരെ അഭിമാനപൂർവ്വം ബാഡ്ജുകൾ അദ്ധ്യാപകരിൽ നിന്നും സ്വീകരിച്ചു.

ചില ദൃശ്യങ്ങളിലേക്ക്...

നവംബർ 7: നന്മയുടെ ഉറവ വറ്റിയിട്ടില്ലിനിയും വെഞ്ഞാറമൂട് സ്കൂളിലെ പ്ലസ് ഒൺ ക്ലാസ്സിലെ വിദ്യാർത്ഥിയാണ് മേഘ.... വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പഠനവും ജീവിതവും തളച്ചിടേണ്ടി വന്നവൾ....ഓണക്കോടിയുമായി കൂട്ടുകാർ വീട്ടിൽ വന്നപ്പോൾ അവരോടവളൊരാഗ്രഹം പറഞ്ഞു....കടൽ കാണണം എന്ന്.....സ്കൂളിലെ NSS കൂട്ടുകാർ അത് കഴിഞ്ഞ ദിനം യാഥാർഥ്യമാക്കി......ഹൃദ്യാഭിനന്ദനങ്ങൾ NSS ടീം...ഈ കൂട്ടും കരതലങ്ങളും ഒരിയ്ക്കലും ഒളിമങ്ങില്ല...ഒരിയ്ക്കലും........ദൃശ്യങ്ങളിലേക്ക്

നവംബർ 15: നെല്ലനാട് ഗ്രാമപഞ്ചായത്ത് നടത്തിയ കുട്ടികളുടെ ഹരിത സഭയിൽ നമ്മുടെ സ്കൂളിലെ ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾ പങ്കെടുത്തു. യോഗത്തിൽ പ്ലാസ്റ്റിക് നിർമാർജനവും മാലിന്യ സംസ്കരണവും പ്രധാന ചർച്ചാവിഷയമായിരുന്നു

.ഹൈസ്കൂളിലെയും ഹയർസെക്കൻഡറിലെയും വിദ്യാർത്ഥി പ്രതിനിധികൾ നമ്മുടെ സ്കൂളിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വിശദമായി സംസാരിച്ചു.അദ്ധ്യാപക കോർഡിനേറ്റർമാർ,പല സ്കൂളുകളിലെ വിദ്യാർത്ഥി പ്രതിനിധികൾ പഞ്ചായത്ത് തല ഉന്നത ഉദ്യോഗസ്ഥർ,വാർഡ് മെമ്പർമാർ ,ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ചില ദൃശ്യങ്ങളിലേക്ക്....

നവംബർ 30: നമ്മുടെ സ്കൂളിൽ എ.എ റഹീം എം പി തന്റെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ ലാപ്ടോപ്പുകളുടെയും യു പി എസിന്റെയും വിതരണോത്ഘാടനം ,അദ്ദേഹം നിർവഹിച്ചു.49 ലാപ്ടോപ്പുകളും ഒരു യു പി എസ്സുമാണ് സ്കൂളിന്  ലഭിച്ചത്. ഉത്ഘാടന പ്രസംഗത്തിൽ,ഐ ടി മേഖല പൊതുവിദ്യാഭ്യാസരംഗത്ത് ദ്രുതഗതിയിലുള്ള വികസനമാണ് നൽകുന്നതെന്നും  ഡിജിറ്റൽ ടെക്നോളജിയിലൂടെ ധാരാളം തൊഴിലവസരങ്ങൾ പുത്തൻ തലമുറയെ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല വിവിധ മത്സരങ്ങളിൽ ജില്ലാതലത്തിൽ പങ്കെടുത്ത് , സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയവരെയും സംസ്ഥാന തലത്തിൽ വിജയിച്ചവരെയും അദ്ദേഹം ഉപഹാരം നൽകി ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് പി വി രാജേഷ് അവർകൾ അധ്യക്ഷനായിരുന്ന യോഗത്തിൽ, പ്രിൻസിപ്പൽ ശ്രീ എസ് അസിം സർ ഹെഡ്മിസ്ട്രസ് എൽ ലിജി ടീച്ചർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ കീഴായിക്കോണം ശ്രീ അജയൻ , ശ്രീ ഗോപൻ, ശ്രീ ഹസ്സി സോമൻ , ശ്രീ വാമദേവൻ പിള്ള , അദ്ധ്യാപക പ്രതിനിധികളായ ശ്രീ.ഡി സജീവ് സർ, ശ്രീ. സി സജികുമാർ സർ, ശ്രീ.മനോജ് സർ , ശ്രീ. ദീപു സർ തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും  സജീവമായി പങ്കെടുത്ത ചടങ്ങിന്റെ വർണ്ണാഭമായ ചില ദൃശ്യങ്ങളിലേക്ക്...