പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/എൽ പി ശാസ്ത്രക്ലബ്ബ്/2023-24
സയൻസ് കോർണർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ പി ക്ലാസുകളിൽ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, ബോധവൽക്കരണ ക്ലാസ് എന്നിവ നടപ്പിലാക്കി.ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3യുടെ വിക്ഷേപണം തൽസമയം ഐസിടി സാധ്യതപ്പെടുത്തി കുട്ടികൾക്ക് കാണിച്ചുകൊടുത്തു. കുട്ടികൾ റോക്കറ്റിന്റെ മാതൃകകൾ നിർമ്മിച്ചു. ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ടുകൾ, ക്വിസ് മത്സരം എന്നിവ നടപ്പിലാക്കി. സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് എൽ പി സയൻസ് വിഭാഗത്തിൽമത്സര പരിപാടികൾ നടത്തി. ലഘുപരീക്ഷണങ്ങൾ, ചാർട്ടെഴുത്തുകൾ എന്നിവയിൽ നിന്നും കുട്ടികളെ തെ രഞ്ഞെടുത്തു.