കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു. സ്വതന്ത്രസോഫ്‍റ്റ് വെയറിന്റെ പ്രചാരണാർത്ഥമാണ് പരിപാടി നടത്തിയത്. ആഗസ്റ്റ് 11 ന് വിദ്യാലയത്തിന്റെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്ന പ്രദർശനം തൃശ്ശൂർ കൈറ്റിലെ മുൻ മാസ്റ്റർ ട്രൈനറും നമ്മുടെ വിദ്യാലയത്തിലെ എസ് ഐ ടി സിയുമായ അരുൺ പീറ്ററാണ് ഉദ്ഘാടനം ചെയതത്. ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രദർശനം ഒരുക്കിയത്. പലതരം സെൻസറുകളും ആർഡിനോ യുനോയും ഒന്നിച്ച് ചേർത്ത് ചെറിയ റോബോട്ടുകൾ ഉണ്ടാക്കി. ഡാൻസിങ് ലൈറ്റുകൾ, ഭക്ഷണം കഴിക്കുന്ന കോഴി, ട്രാഫിക്ക് സിഗ്നൽ, ഇലക്ട്രോണിക്ക് ഡൈസ് എന്നിവ വിദ്യാർത്ഥിനികൾ നിർമ്മിച്ചു. വിദ്യാലയത്തിലെ മറ്റുകുട്ടികൾക്ക് പ്രദർശനം കാണാൻ അവസരം നൽകി.