കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാരംഗം/2023-24
ബഷീർ ദിനം 05-07-2023[തിരുത്തുക | മൂലരൂപം തിരുത്തുക]
സർവ ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച ഇമ്മിണി ബല്യ ഒന്നിന്റെ എഴുത്തുകാരന്റെ ഓർമ്മ ദിനം . 10 B യിലെ ഷെബീബ :"ബഷീറിനെയും ... പ്രേമ ലേഖനത്തെയും പരിചയപ്പെടുത്തിക്കൊണ്ട് ഈ വിദ്യാലത്തിലെ ബഷീർ ദിനത്തിന് തുടക്കം കുറിച്ചു .ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ...ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ..തുടർ പ്രവർത്തനങ്ങൾക്കായി വരും ദിവസങ്ങൾ നിശ്ചയിച്ചു .... ... ആന വാരി രാമൻ നായരും പൊൻ കുരിശുതോമയും മണ്ടൻ മുത്തപ്പനും ഒറ്റക്കണ്ണൻ പോക്കറും കുട്ടികൾക്ക്കൗതുകമായപ്പോൾ മജീദും സുഹറയും അവർക്കൊന്നു നോവായി. കേശവൻ നായരും സാറാമ്മയുംഎട്ടുകാലി മമ്മുഞ്ഞ് കോട്ടുമമ്മൂഞ്ഞായത് എത്ര രസകരം ഇങ്ങനെകഥയിലെ കഥാകാരനെ കണ്ടെത്താൻ തുടർ ദിവസങ്ങൾ കൂടി അനിവാര്യമായതിനാൽ പ്രവർത്തനങ്ങൾ തുടരുന്നു ...
വിദ്യാരംഗം പാലക്കാട് സബ് ജില്ലഉദ്ഘാടനം[തിരുത്തുക | മൂലരൂപം തിരുത്തുക]
പാലക്കാട് സബ് ജില്ല വിദ്യാരംഗം ഉദ്ഘാടനം ബഹു. പാലക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഉഷ മാനാട്ട് KAS നിർവഹിച്ചു. എ.ഇ.ഒ അധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ സ്ക്കൂൾ പ്രധാനാധ്യപിക ആർ. ലത സ്വാഗതം പറഞ്ഞു. വിദ്യാരംഗം സബ് ജില്ല കൺവീനർ രാജി. എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ വിദ്യാരംഗം കൺവീനർ ശ്രീമതി. ജയലളിത ടീച്ചറെ പാലക്കാട് deo യും ജില്ല എക്സിക്യുട്ടീവ് അംഗം ബാലഗോപാലൻ മാഷും ചേർന്ന് ആദരിച്ചു. പ്രിൻസിപ്പാൾ വി.കെ.രാജേഷ്, പി.ടി.എ പ്രസിഡന്റ് സനോജ്. സി, സ്കൂൾ മാനേജർ കൈലാസ മണി എന്നിവർ ആശംസകളർപ്പിച്ചു. ബി.ആർ.സി. പ്രോഗ്രാം കൺവീനർ ഗിരീഷ്. സി നന്ദിയും രേഖപ്പെടുത്തി.വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നല്കി അനുമോദിച്ചു.വിഡിയോകാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാങ്മയം ഭാഷാ പ്രതിഭ[തിരുത്തുക | മൂലരൂപം തിരുത്തുക]
27/7/23 ന് സംസ്ഥാനവ്യാപകമായി നടത്തിയ വാങ്മയ ഭാഷാ പ്രതിഭ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ 1 എല്ലാ വിദ്യാർഥികളും പങ്കെടുത്തു. ഗവ. നിർദേശിച്ച 2-3 മണി വരെ പരീക്ഷ നടന്നു.29/71 23 ന് പ്രധാനാധ്യാപിക റിസൽട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു .വില് നേഷ്. ഡി. 10 എഫ് ,ഒന്നാം സ്ഥാനവും, ശ്വേത എസ് രണ്ടാം സ്ഥാനവും നേടി. സബ് ജില്ല മത്സരത്തിനഹരായി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളെയും അഭിനന്ദിച്ചു .വിജയികളെ അനുമോദിച്ചു.