ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/നാടോടി വിജ്ഞാനകോശം
ബി എൻ വി വി ആന്റ് എച്ച് എസ് എസ് തിരുവല്ലം സ്കൂളിൽ നിന്നും കേവലം 6 കിലോമീറ്റർ ദൂരത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ വിഴിഞ്ഞം ഒരു തുറമുഖം ആയിരുന്നു എന്ന് ചരിതം രേഖപെടുത്തുന്നു. 8 മുതൽ 14-ആം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായതും ലോകത്തിൽ തന്നെ അറിയപ്പെട്ടിരുന്നതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം. ആയ് രാജവംശത്തിന്റെ അഭിവൃദ്ധിയിൽ അസൂയ മുത്ത ചോള രാജവംശം കലാകാലങ്ങൾ അക്രമങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖം നശിപ്പിച്ചു എന്നാണ് കരുതപ്പെടുന്നത്. അതിനുശേഷം വിഴിഞ്ഞത്തിനു അതിന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല. നൂറ്റാണ്ടുകൾക്കിപ്പുറം ജനാതിപത്യ ഭരണകൂടത്തിന് കീഴിൽ വിഴിഞ്ഞത്തു വീണ്ടും അന്താരാഷ്ട്ര തുറമുഖം രൂപം കൊള്ളുന്നു. അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമീപ്യം തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നും അധികം ദൂരത്തിലല്ലാതെ ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ വിനോദ സഞ്ചാരികളുടെ പറുദീസയായ കോവളം സ്ഥിതി ചെയ്യുന്നു എന്നത് കൗതുകകരവും ഇന്നാട്ടുകാർക്ക് അഭിമാനവുമാണ്.