ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കാർഷിക ക്ലബ്

കർഷകദിനം
കർഷകദിനം

സ്‍ക‍ൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 (കർഷകദിനം)വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഈ പരിപാടിയിൽ സ്കൂളിലെ കുട്ടി കർഷകരെ ആദരിക്കുകയും പുരസ്‍കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.സ്‍ക‍ൂളിലെ പ്രധാന അധ്യാപകൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ലഹരിവിരുദ്ധദിനം

ലഹരി വിരുദ്ധ ക്ലബ്

സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം ലഹരിവിരുദ്ധ കമ്പെയിൻ സംഘടിപ്പിച്ചു.സ്‍ക‍ൂളിന്റെ പരിസരത്തെ കടകളിലും വീടുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു.ജൂൺ 26-ന് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.ക‍ുട്ടികളുടേയും അധ്യാപകരുടേയും ഒപ്പുുശേഖരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശം വായിക്കുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകൾ അസംബ്ളിയിൽ പ്രദർശിപ്പിച്ചു.

ലഹരിവിരുദ്ധബോധവൽക്കരണക്ലാസ്

സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 17 ന് കുട്ടികൾക്കുവേണ്ടി ലഹരിവിരുദ്ധ ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു.ആറ്റിങ്ങൽ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീ.രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുളള ക‍ുട്ടികൾ പങ്കെടുത്തു.പ്രഥമ അധ്യാപകൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ എസ്.എം.സി ചെയർമാൻ അധ്യാക്ഷനായിരുന്നു.

ദേശീയ ഹരിത സേന

ജ‍ൂലൈ 24

ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്‍ക‍ൂൾ ആവശ്യത്തിനുളള ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു.കുട്ടികൾക്ക് ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിക്കുന്നതിനുളള പരിശീലനം നൽകുകയും ചെയ്‍ത‍ു.