ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ക്ലബ്

സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്കൂളിൽ തയ്യാറാക്കിയ ക്യാൻവാസിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി കൈയ്യൊപ്പ് രേഖപ്പെടുത്തി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശ പോസ്റ്ററുകളുടെ പ്രകാശനം നടത്തി.ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.ഈ പരിപാടികളിൽ സ്കൂളിലെ പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ്,എസ്.എം.സി ചെയർമാൻ, രക്ഷിതാക്കൾ, പി.ടി.എ,എസ്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ലഹരിവിരുദ്ധദിനത്തിൽ കുട്ടികൾക്കായി സൂംബ ഡാൻസ് നടത്തി.

ഉണർവ്

സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ഉണർവ് എന്ന പേരിൽ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു.വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറായ ശ്രീ .അജി ബോധവത്ക്കരണക്ലാസ് നയിച്ചു.

സ്‍ക‍ൂൾ ഹരിതസേന

സ്കൂൾ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ "ചങ്ങാതിയക്കൊരു തൈ കൈമാറൽ" പരിപാടി ജൂലൈ 31-ന് സംഘടിപ്പിച്ചു..കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന ചെടികൾ,വൃക്ഷതൈകൾ എന്നിവ അവരുടെ കൂട്ടുകാർക്ക് കൈമാറി.