സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ്


വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കേരളസർക്കാർ. ഈ ലക്ഷ്യം നേടുന്നതിനുള്ള കർമപദ്ധതികളുടെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഒരു മഹാസമ്മേളനം –ഫ്രീഡം ഫെസ്റ്റ് 2023, ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു ഏഴ് വേദികളിൽ വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ 18 സർക്കാർ സ്ഥാപനങ്ങളും പതിനാറോളം സർക്കാരിതര സ്ഥാപനങ്ങളും പങ്കാളിആയിരുന്നു

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷം 2025
സെൻ്റ്. റോക്സ് എച്ച്. എസ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 22/9/2025 മുതൽ 25/9/2025 വരെ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ സമുചിതമായി ആഘോഷിച്ചു.
സ്വതന്ത്ര സോഫ്റ്റ് വെയർ ദിന പ്രതിജ്ഞ 22 /9/2025

സെപ്തംബർ 20-ാം തിയതി സ്വതന്ത്ര സോഫ്റ്റ് വെയർ ദിനമായി ആഘോഷിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുവായി കുട്ടികൾക്ക് അറിവ് നൽകുകയും പൊതു വിദ്യാഭ്യാസവകുപ്പ് നൽകിയ പ്രതിജ്ഞ 10 Bയിലെ അക്സ അനിൽകുമാർ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.
സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസൻ്റേഷൻ 23/9/2025

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഗുണങ്ങളെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനായുള്ള പ്രസൻ്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി അവതരിപ്പിച്ചു.
ഫ്രീഡം ഫെസ്റ്റ് 24/9/ 2025

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് എച്ച്. എസ്. ഐ. ടി. ലാബിൽ വച്ച് സെപ്തംബർ 24 -ാം തിയതി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. റോബോട്ടിറ്റ് കിറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ഗേറ്റ് കീപ്പിംഗ്, ഓട്ടോമാറ്റിക്ക് സെക്യൂരിറ്റി സിസ്റ്റം, ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പൻസർ, ഓട്ടോമാറ്റിക്ക് ട്രാഫിക്ക് ലൈറ്റ്, റോബോട്ടിക്ക് ഹെൻ , സ്ക്രാച്ചും പിക്റ്റോബ്ലോക്സും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഗയിംമുകൾ, ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷൻ, സ്വതന്ത്ര സോഫ്റ്റ് ബന്ധപ്പെട്ട ചാർട്ട് വർക്കുകൾ എന്നിവ പ്രദർപ്പിക്കുകയുണ്ടായി. സ്കൂളിലെ മറ്റ് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ പ്രദർശനം കൗതുകമായി.
ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 25/6/2025
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. Tux paint, GComprise, Thaalam എന്നിവ പരിചയപ്പെടുത്തി. മൗസിൻ്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആത്മവിശ്വാസവുംകൗതുകവും വളർത്തുന്നതിനും ഈ ഗെയിമുകൾ ഉപകരിച്ചു.