ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
14051-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 14051 |
യൂണിറ്റ് നമ്പർ | LK/2018/14051 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ലീഡർ | ലാൽകിഷൻ |
ഡെപ്യൂട്ടി ലീഡർ | സനഫാത്തിമ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെസ്സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റഷീദ് |
അവസാനം തിരുത്തിയത് | |
27-03-2024 | 14051 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26
ജൂൺ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 30 അംഗങ്ങളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളും ചില ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകൾ നടത്താറുണ്ട്.
പ്രിലിമിനറി ക്യാമ്പ്
14 .7. 2023 ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി .മട്ടന്നൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനിയായ രജിത്ത് സാർ ക്ലാസ് എടുത്തു .ക്ലാസിൽ ആർഡിനോ കിറ്റ് ഉപയോഗിച്ച് റോബോ ഹെൻ , ടു പി ട്യൂബ് ട്യൂബ് ഡെസ്ക്ക് ഉപയോഗിച്ച് ആനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു.
ഫ്രീഡം ഫെസ്റ്റ് പ്രദർശനം
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി.
ഹൈടെക് ഉപകരണം സജ്ജീകരണം'
കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും ക്ലാസ് രണ്ട്
ഗ്രാഫിക് ഡിസൈനിങ്
ജിമ്പ് സോഫ്റ്റ്‌വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.
ഗ്രാഫിക് ഡിസൈനിങ്
ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.
അനിമേഷൻ
അനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു .ടു പി ട്യൂബ് ഡെസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. അനിമേഷനുകളിലെ ഫ്രെയിമുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.ടു പി ട്യൂബിൽ ഫ്രെയിം ബൈ ഫ്രെയിം ആയി ആനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.
അനിമേഷൻ
ടു പി ട്യൂബ് ഡെസ്കിലെ ട്വിൻ സാങ്കേതിക ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ടു പി ട്യൂബ് ഡെസ്കിലെ വിവിധ ക്യാൻവാസ് മോഡുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.
സ്കൂൾ സന്ദർശനം
മട്ടന്നൂർ സബ് ജില്ലാ മാസ്ററർ ട്രെയിനർ രജിത്ത് സാർ സ്കൂൾ സന്ദർശിച്ചു. 2021-24 ബാച്ച് , 2022-25 ബാച്ച്, 2023-26 ബാച്ച് എന്നീ ബാച്ചിലെ ലിററിൽ കൈററ്സിലെ കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ
വാർത്ത/ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾക്കായി ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും എടുത്ത ഫോട്ടോകൾ കമ്പ്യൂട്ടറിലേക്ക് പകർത്താനും വാർത്തകൾ തയ്യാറാക്കാനും പഠിച്ചു .ഇതിൻറെ ഭാഗമായി സ്കൂൾ പരിസരത്തുള്ള തുടർച്ചയായി വെള്ളം ഒഴുകുന്ന കുഴൽക്കിണർനെ കുറിച്ച് ഡോക്യുമെന്റേഷൻ തയ്യാറാക്കി