ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ഓസോൺ ദിനാചരണം
സെപ്റ്റംബർ 18 തിങ്കളാഴ്ച സ്കൂളിൽ ഓസോൺ ദിനാചരണം നടത്തി. കുട്ടികൾ അവർ തയ്യാറാക്കി കൊണ്ടു വന്ന പോസ്റ്ററുകൾ സ്കൂൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. സയൻസ് അദ്ധ്യാപിക ശ്രീമതി ഷീന ടീച്ചർ ഓസോൺ ദിനാചരണത്തിന്റെ പ്രാധാന്യം വിവരിച്ചു. ദിനാചരണങ്ങളിൽ വച്ച് ഏറ്റവും പ്രാധാന്യം ഉള്ള ദിനമാണ് ഓസോൺ ദിനമെന്നും ടീച്ചർ കൂട്ടിച്ചേർത്തു. പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർ കുട്ടികൾക്ക് ഓസോൺ ദിന സന്ദേശം നല്കി.