Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തമനും വിക്രമനും
വാരണാസി എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ഉത്തമനും വിക്രമനും താമസിച്ചിരുന്നു.ഉത്തമൻ ക്ഷമാശീലനും ശാന്തശീലനും എല്ലാ കാര്യങ്ങളിലും സൂക്ഷ്മ ബുദ്ധിയുള്ള ആളുമായിരുന്നു. എന്നാൽ വിക്രമനാവട്ടെ മുൻകോപിയും അലസനും കൃത്യനിഷ്ഠ ഇല്ലാത്തവനുമായിരുന്നു.
ഉത്തമൻ തന്റെ വീടിന്റെ ചുറ്റുപാടും തൂത്ത് വൃത്തിയാക്കുക പതിവായിരുന്നു.പരിസ്ഥിതിക്ക് ദോഷമായിട്ട് ഒന്നും തന്നെ ചെയ്തിരുന്നില്ല. ചെടികളും മരങ്ങളും നട്ടുവളർത്തുമായിരുന്നു. പ്ലാവ്, മാവ്, പുളി, തേക്ക് ഇതുപാലെയുള്ള ധാരാളം വൃക്ഷങ്ങൾ അയാൾക്കുണ്ടായിരുന്നു. എന്നാൽ വിക്രമനാകട്ടേ വീടിനു മുൻവശത്ത് തന്നെ ചപ്പുചവറുകൾ വലിച്ചെറിയും മാത്രമല്ല അയാളുടെ വീടിന്റെ പരിസരത്ത് അവിടവിടെയായി വെള്ളം കെട്ടിക്കിടക്കുകയും വീടിന് ചുറ്റുമുള്ള മരങ്ങൾ വെട്ടി നശിപ്പിക്കുകയും ഇങ്ങനെ പരിസ്ഥിതിക്ക് ദോഷകരമായ കാര്യങ്ങൾ ചെയ്യുമായിരുന്നു.
ഉത്തമൻ പലപ്പാഴും നല്ല കാര്യങ്ങൾ വിക്രമനാട് പറയുമായിരുന്നു. എന്നാൽ അയാൾ അതാന്നും കേട്ടതായി ഭാവിച്ചില്ല. ഉത്തമൻ വ്യക്തി ശുചിത്വം പാലിച്ചിരുന്നു.രണ്ടുനേരം കുളിക്കുകയും പല്ലു തേക്കുകയും ചെയ്യും. കൃത്യസമയത്ത് ഭക്ഷണം കഴിക്കും.ഇലക്കറികൾ,പച്ചക്കറികൾ ഇവയാക്കെ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. അതുകാണ്ട് ഉത്തമന് നല്ല ആരാഗ്യം ഉണ്ടായിരുന്നു. എന്നാൽ വിക്രമൻ മിക്കപ്പാഴും ഹോട്ടലിൽ പോയി ആഹാരം കഴിച്ചിരുന്നു. രുചികരമായ ഭക്ഷണങ്ങൾ കഴിച്ച് സന്താഷിക്കുകയും ചെയ്തു. വിക്രമന് പെട്ടെന്ന് പൊണ്ണത്തടി വയ്ക്കുകയും പിന്നെ അത് രോഗങ്ങൾക്ക് കാരണമാവുകയും ചെയ്തു. വിക്രമന് രോഗപ്രതിരോധശേഷി കുറയുകയും രാഗങ്ങൾക്ക് അടിമയാകുകയും ചെയ്തു.
ഈ കഥയിൽ നിന്ന് നാം പഠിക്കേണ്ടത് പരിസ്ഥിതിയെ സംരക്ഷിക്കുകയും നല്ല ശുചിത്വ ശീലങ്ങൾ പാലിക്കുകയും ചെയ്താൽ ഏവർക്കും രോഗപ്രതിരോധശേഷി ലഭിക്കും അങ്ങനെ നമ്മൾക്ക് നല്ല ആരാഗ്യം ഉള്ളവരായി ജീവിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|