ജി.എച്ച്.എസ്.എസ്. കോറോം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ് 2023
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 - സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു. ഓപ്പൺഹാർഡ് വെയർ, സോഫ്റ്റ് വെയർ പരിചയപ്പെടുത്തുന്ന ഐ.ടി.കോർണർ കുട്ടികൾക്കായി ഒരുക്കി. ഐ.ടി.കോർണറിന്റെ ഉദ്ഘാടനം ബഹു.മുൻസിപ്പൽ ചെയർപേഴ്സൺ കെ.വി.ലളിത നിർവഹിച്ചു. വൈസ്ചെയർമാൻ പി.വി.കുഞ്ഞപ്പൻ, വാർഡ് കൗൺസിലർ കെ.എം. സുലോചന ടീച്ചർ, പി.ടി.എ. പ്രസിഡണ്ട് കെ.ജി.നാരായണൻ, പ്രിൻസിപ്പാൾ കെ.പി.അനൂപ് കുമാർ, എച്ച്.എം. പി.കെ. സന്തോഷ് കുമാർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസുമാരായ കെ.വി. പ്രകാശൻ, ഷൈനി ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Ardino കിറ്റുകൾ ഉപയോഗിച്ചു തയ്യാറാക്കിയ Automatic Streetlight, Dancing LED, Automatic Traffic Signal, Electronic Dice, Robohen എന്നിവയുടെ പ്രദർശനവും മറ്റ് കുട്ടികൾക്ക് അതിന്റെ പ്രവർത്തന രീതിയും വിശദീകരിച്ചു. Scratch software ഉപയോഗിച്ച് തയ്യാറാക്കിയ Lemon Spoon Game കുട്ടികളെ പരിചയപ്പെടുത്തി. കുട്ടികളിൽ ആവേശവും കൗതുകവും നിറച്ച പ്രദർശനം വൈകുന്നേരത്തോടെ അവസാനിച്ചു.