ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വപ്നം



ഉദിച്ചുയരും ആദ്യസൂര്യകിരണം
ഉണർത്തട്ടെ മർത്യരിൽ നന്മതൻ വെളിച്ചം.
വറ്റിയ പുഴയില്ല വാടിയ പൂവില്ല
തളിരിലകൾതിങ്ങും മർമര ശീലുകളില്ല.
ഇനിയും എനിക്കുറങ്ങുവാനാകില്ല
പ്രകൃതിതൻ വരദാനമില്ലാതെ.
കരിനിഴൽ വീഴ്ത്തിമറിഞ്ഞ ദിനങ്ങൾഇനിയും
മറക്കില്ല പുതുജീവിത യാത്രയിൽ.
ഒഴുകുന്നപുഴയും പാടുന്നകിളികളും
പുതുനിറമണിഞ്ഞ പൂക്കൾതൻഗന്ധവും-
തിരികെവരട്ടെ എൻപ്രിയമനോഹരി
ഉണർത്തട്ടെ പുതുപാട്ടിൻ ചിന്തുകൾ മർത്യരിൽ...

      -
 

ഹരിസ്തുതി പി ദിലീപ്
3D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത