ഉദിച്ചുയരും ആദ്യസൂര്യകിരണം
ഉണർത്തട്ടെ മർത്യരിൽ നന്മതൻ വെളിച്ചം.
വറ്റിയ പുഴയില്ല വാടിയ പൂവില്ല
തളിരിലകൾതിങ്ങും മർമര ശീലുകളില്ല.
ഇനിയും എനിക്കുറങ്ങുവാനാകില്ല
പ്രകൃതിതൻ വരദാനമില്ലാതെ.
കരിനിഴൽ വീഴ്ത്തിമറിഞ്ഞ ദിനങ്ങൾഇനിയും
മറക്കില്ല പുതുജീവിത യാത്രയിൽ.
ഒഴുകുന്നപുഴയും പാടുന്നകിളികളും
പുതുനിറമണിഞ്ഞ പൂക്കൾതൻഗന്ധവും-
തിരികെവരട്ടെ എൻപ്രിയമനോഹരി
ഉണർത്തട്ടെ പുതുപാട്ടിൻ ചിന്തുകൾ മർത്യരിൽ...
-