വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2018-21

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പ്രവർത്തനങ്ങൾ 2020-21

 
സെന്റിനറി ഉദ്ഘാടനകർമ്മം

പ്രവേശനോത്സവം ഓൺലൈനായി നടത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഭംഗിയായി നടന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷം ആചരിച്ചു നിരവധി പ്രവർത്തനങ്ങൾ നടത്തി. ഉപന്യാസരചന, നാടൻ പാട്ടാലാപനം, കവിതാ രചന, കവിത ചൊല്ലൽ എന്നിങ്ങനെ നിരവധി മത്സര പരിപാടികൾ. എൻ സി സി യുടെ സാന്നിദ്ധ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിന പ്രവർത്തനങ്ങൾ നടന്നു. ഓൺ ലൈനായി കുഞ്ഞുങ്ങൾ യോഗ ചെയ്തു. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ശ്രീമതി ഷെർളി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. വീട്ടിൽ കുഞ്ഞുങ്ങൾ സ്വന്തമായി കൃഷി ചെയ്തു. എന്റെ മരം നട്ടു. അതോടൊപ്പം ഓൺ ലൈനായി പരിപാടികൾ നടത്തി. സ്വാതന്ത്ര്യദിനം, ലഹരിവിരുദ്ധദിനം ഗാന്ധി ജയന്തി, റിപ്പബ്ളിക് ദിനം എന്നിവ ശരത്ത് സാറിന്റെ മേൽനോട്ടത്തിൽ നടന്നു. ഓണം, ക്രിസ്തുമസ്, റംസാൻ ആഘോഷങ്ങൾ ഓൺ ലൈനായിട്ടുള്ള പരിപാടികളോടെ സമുചിതമായിത്തന്നെ നടന്നു. അതോടൊപ്പം ജൂനിയർ റെഡ്ക്രാസ് ലിറ്റിൽ കൈറ്റ്സ് മറ്റു ക്ലബ്ബു പ്രവർത്തനങ്ങളെല്ലാം അർഹതയുള്ള അംഗീകാരങ്ങളോടെ തന്നെ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.

ഓൺലൈനായി നടന്ന പ്രവർത്തനങ്ങൾ കാണാ൯

ഇവിടെ ക്ലിക്ക്ചെയ്യുക

ഇവിടെ

സ്കൂൾ പ്രവർത്തനങ്ങൾ2019-20

ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്കുള്ള വേദിയായി. നമ്മുടെ വിദ്യാലയം. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും  ആഗസ്റ്റ് 19നും,  ഉദ്ഘാടനം 20നും   നടക്കുകയുണ്ടായി. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു.  ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. തദവസരത്തിൽ ഹയർ സെക്കണ്ടറിയിൽ ഒന്നാമനാകുന്ന വിദ്യാർത്ഥിക്ക് അൻപതിനായിരം രൂപ പാരിതോഷികമായി മേജർ ആർച്ച് ബിഷപ്പ്  പ്രഖ്യാപിക്കുകയുണ്ടായി. 2020 ജനുവരി 15-ന് പൂർവ വിദ്യാർത്ഥി സംഗമവും തുടർന്ന് മത സൗഹാർദ്ദ സമ്മേളനവും നടന്നു 2020 ജനുവരി 16-ന് നൂറാം വാർഷികവും  രക്ഷാകർത്തൃദിനവും ആഘോഷിച്ചു. അന്നേദിവസം വൈകുന്നേരം കഴിഞ്ഞ ഒരു വർഷക്കാലമായി നടന്നുവന്ന ശതാബ്ദിയാഘോഷങ്ങളുടെസമാപനസമ്മേളനവും അതിഗംഭീരമായി നടക്കുകയുണ്ടായി.

ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക്

 
ഇന്റർ ഡിസ്ട്രിക് ക്വിസ്സ് മത്സരം

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി  ഒക്ടോബർ 18-ാം തീയതി വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.ആദ്യത്തെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവർക്ക് പുരസ്കാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്യുകയും ചെയ്തു. ഒന്നാം സ്ഥാനം,  ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നെടുവേലിയും, രണ്ടാം സ്ഥാനം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കൂന്തള്ളൂരും മൂന്നാം സ്ഥാനം എം.വി എച്ച് എസ് എസ് അരുമാനൂരും നേടി.

 
ഗുരുവന്ദനം- പൂർവ്വാധ്യാപകർ

ഗുരുവന്ദനം

.ശതാബ്ദിയോടനുബന്ധിച്ച് സെപ്തംബർ 7-ാം തീയതി പൂർവ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം' പരിപാടി ഗംഭീരമായി ആഘോഷിച്ചു.

 
ലഹരിവിരുദ്ധസെമിനാർ-
 
റോഡുസുരക്ഷാ ബോധവൽക്കരണം ഉദ്ഘാനകർമ്മം

ലഹരി വിരുദ്ധ സെമിനാർ

ഡിസംബർ 6 ന് ശ്രീ ഋഷിരാജ് സിംഗ് ഐ പി എ സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 2020 ജനുവരി 3 ന് റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് റിട്ട. ട്രാൻസ്പോർട്ട് കമ്മിഷണർ ഡോ.മുഹമ്മദ് നജീബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

ദിനങ്ങൾ- ആഘോഷങ്ങൾ

2019-2020 അധ്യയന വർഷത്തെ ദിനാചരണങ്ങൾ അതിന്റേതായ ഗൗരവം ഉൾക്കൊണ്ടുതന്നെ ആചരിക്കുകയുണ്ടായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്തു. വായനാ മാസാഘോഷം വായനയുടെ മഹത്വം ഉൾക്കൊണ്ടുതന്നെയുള്ളതായിരുന്നു. വായനാ മാസാചരണത്തോടനുബന്ധിച്ച് മദർ തെരേസാ കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. മുരുകൻ  കുട്ടികൾക്ക് ബോധവത്കരണം നടത്തി. 2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്. ഐ ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി.

ക്ലീനിംഗ്ഡേ

ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ  'വീരസ്മരണ' പുതുക്കുകയുണ്ടായി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലീനിംഗ്ഡേ ആചരിച്ചു.

കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള

നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അവ മൂല്യനിർണ്ണയം നടത്തി സമ്മാനങ്ങൾ നൽകുകയുണ്ടായി.പ്രസ്തുത സംരംഭത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു. തുടർന്നുനടന്ന ഓണാഘോഷവും  ഓണസദ്യയും  ചടങ്ങിന് മാറ്റുകൂട്ടുകയുംചെയ്തു.

ലഹരി വിരുദ്ധ റാലി

ജൂൺ 26 ന് ലഹരി വിരുദ്ധ ദിന പ്രതിജ്ഞയെടുത്തു വിഴിഞ്ഞം എസ്.ഐ ശ്രീ സജിയുടെ നേത്യത്ത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

സ്കൂൾ പ്രവർത്തനങ്ങൾ2018-19

ഈ അധ്യയനവർഷം മുതൽ സ്ക്കൂളിന്റെ മേൽനോട്ടം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പാറശ്ശാല രൂപത ഏറ്റെടുത്തിരിക്കുന്നു. 2018 ഒക്ടോബർ 5 ആം തീയതി പി ടി എ 21 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശ്രീ ആർ ജയകുമാർ പ്രസിഡന്റായി. ശ്രീ ബെർളിൻ സ്റ്റീഫൻ വൈസ് പ്രസിഡന്റായി. 19. 11, 18 ൽ നടന്ന മാതൃസംഗമത്തിൽ റവ.ഫാദർ ആദർശ് കുമ്പളത്ത് കൗമാരപ്രായങ്ങൾ വിദ്യാഭ്യാസത്തിൽ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. മാതൃസംഗമം കൺവീനറായി ശ്രീമതി രമണിയെ തിരഞ്ഞടുത്തു. ദിനാചരണങ്ങൾ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. വായനാ വാരാഘോഷത്തിൽ 27 - 6-18ന് പ്രശസ്ത കവയിത്രി ശ്രീമതി ഗീതാ ഭാസ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് കേന്ദ്രവിജിലൻസ് വിഭാഗം അധ്യക്ഷൻ സി ജെ സുരേഷ്കുമാർ അഴിമതി സമൂഹത്തിൽ നിന്നെങ്ങനെ നീക്കം ചെയ്യാം എന്ന വിഷയത്തിൽ മുഖ്യപഭാഷണം നടത്തി. മുൻ മാനേജർ ശ്രീ. എസ് പി. ഗോപകുമാർ സാർ അവർകളുട 7-ാം ചരമവാർഷികത്തോടനുബന്ധിച്ച് രചനാ മത്സരങ്ങൾ നടത്തി. സ്കൂൾ സ്ഥാപക ദിനമായ ജൂലായ് 25 ന് വാർഷിക പരീക്ഷയിൽ എപ്ലസ് കരസ്ഥമാക്കിയ കുഞ്ഞുങ്ങൾക്ക് അവാർഡുകൾ നൽകി. കേരളപ്പിറവി, കാർഷിക ദിനമായി ആചരിച്ചു. കാർഷിക പ്രദർശന വിപണനമേള സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി കൂട്ടായ്മ 35 ലിറ്റിൽ കൈറ്റുകളെ തെരഞ്ഞെടുത്തു. സബ്ജില്ലാ കലാകായിക ശാസ്ത്ര മത്സരങ്ങളിൽ കുട്ടികൾ മികവു നേടി.