എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം 2
അതിജീവന മാർഗങ്ങൾ (കഥ)
വീണയും വാണിയുംവീട്ടിൽ ബോറടി ചിരിക്കുകയായിരുന്നു . വീണ വാണി യോടെ ചോദിച്ചു നമുക്ക് ടിവി കണ്ടാലോ? വീണ അതിനോട് യോജിച്ചു. അങ്ങനെ അവർ ടിവി കാണാൻ പോകുമ്പോഴാണ് അമ്മ പറഞ്ഞത് നിങ്ങൾ രണ്ടുപേരും ആ വാർത്ത ഒന്ന് കണ്ടു നോക്കിയേ.... കൊറോണ വൈറസ് എന്തായി ആവോ? അമ്മ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി. കൊറോണ വൈറസ് രണ്ടുപേരും ആശങ്കാകുലരായി മുഖാമുഖം നോക്കി. വാ നമുക്ക് അമ്മയോട് ചോദിക്കാം. അങ്ങനെ അവർ രണ്ടുപേരും അടുക്കളയിലേക്കോടി. അമ്മ ഉച്ചഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലാണ്. അവർ വിളിച്ചു അമ്മേ ...അമ്മേ... എന്താ മക്കളെ നിങ്ങൾക്ക് പഠിക്കാൻ ഒന്നും ഇല്ലേ? അമ്മേ ഈ കൊറോണ വൈറസ് എന്നാൽ എന്ത്? അമ്മ പറഞ്ഞു അത് ഒരുതരം വൈറസ് ആണ്. വളരെ വേഗം പടർന്നു ധാരാളം ആളുകളെ ഒരുമിച്ചു കൊന്നൊടുക്കുന്ന ഒരു ഭീകര രോഗം. എന്നാൽ ശരി ഇനി ഞങ്ങൾ പോയി ടിവി കാണട്ടെ. വീണു നീ ആ വാർത്ത വന്നിട്ട് നോക്കൂ .അവർ വാർത്ത കണ്ടു കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം വൈറസ് 399 ആളുകളുടെ ജീവനെടുത്തു. ദൈവമേ കാക്കണേ...... അവർ മനസ്സിൽ പ്രാർത്ഥിച്ചു. പെട്ടെന്ന് അവരുടെ കോളിംഗ് ബെൽ കരയാൻതുടങ്ങി. ആരോ വന്നിട്ടുണ്ടല്ലോ? വീണ പറഞ്ഞു. ശരി നോക്കാം വാണി പറഞ്ഞു. ആല്ല നിങ്ങളാണോ. അല്ല നിങ്ങൾ എല്ലാം വീട്ടിൽ തന്നെ ഇരിക്കുകയാണോ? നമുക്ക് പട്ടം പറത്തണ്ടേ.? സഹൽ ചോദിച്ചു. അല്ലാ അപ്പ നീ ഒന്നും ആറഞ്ഞില്ലേ? കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. പുറത്തുനിന്ന് കളിക്കാൻ ഒന്നും ഞങ്ങളില്ല. നമ്മൾ കുട്ടികൾക്കും വൃദ്ധന്മാർക്കും ആണ് ഈ രോഗം പെട്ടെന്ന് പിടിക്കുന്നത്. വീ ണ പറഞ്ഞു. അപ്പോ ഇന്ന് കളിക്കേണ്ട എന്നാണോ നീ പറയുന്നത് സഹൽ ചോദി ച്ചു. കളിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ നമുക്ക് വീടിനുള്ളിൽ കളിക്കാവുന്ന ഒത്തിരി കളികൾ ഇല്ലേ. മാത്രമല്ല അച്ഛനമ്മമാരോടൊപ്പം ഇരിക്കാൻ കിട്ടുന്ന ഒരു സുവർണ്ണ അവസരം ആണ് വാണി പറഞ്ഞു. എന്നാൽ പിന്നെ ഞങ്ങൾ പോകട്ടെ സഹൽ ചോദിച്ചു. എന്നാൽ ശരി പിന്നെ വീട്ടിൽ എത്തിയാൽ ഉടൻ തന്നെ കയ്യും മുഖവും സോപ്പിട്ട് കഴുകണം. വിളയും വാണിയും ആദ്യം കൂട്ടുകാരെയും പിന്നെ കുടുംബത്തെയും അങ്ങനെ ഓരോരുത്തരുടെയും മനസ്സിന് ബോധവൽക്കരിച്ച്. അങ്ങനെ രംഗത്ത് അവർ രണ്ട് മിന്നാമിനുങ്ങിനെ പോലെ തിളങ്ങി. ഫാത്തിമ ഹിബ കെ 6B AUPS THENHIPALAM |