വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ19

വായനദിനം

വായനദിനം സാഹിത്യകാരൻ ടി വി ഹരികുമാർ സാർ ഉത്ഘാടനം ചെയ്തു.യോഗത്തിൽ SMC ചെയർമാൻ അബ്ദുൾ സലാം സാർ അദ്ധ്യക്ഷനായിരുന്നു.HM ജിനു സാർ സ്വാഗതം ആശംസിച്ചു.ഹരികുമാർ സർ പി എൻ പണിക്കരെക്കുറിച്ചും അദ്ദേഹത്തിന്റെ ആദ്യകാല ഗ്രന്ഥശാലാ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. ഹൃദ്യമായ, നർമ്മരസം കലർന്ന അദ്ദേഹത്തിന്റെ സംഭാഷണം കുട്ടികൾക്ക് ആസ്വാദ്യകരമായിരുന്നു.'ഹൃദയത്തിൽനിന്ന് 'എന്ന തന്റെ രചനയുടെ കോപ്പി അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.കൊച്ചുമിടുക്കി അക്ഷത വായനാദിന കുറിപ്പ് അവതരിപ്പിച്ചു.അഖില ജെ പ്രകാശ് ശ്രി ഷാജി മഞ്ജരിയുടെ 'ഡാർക്ക് വെബ്ബ്-മർഡർ ഓഫ് എ ‍ടീച്ചർ' എന്ന പുസ്തകവും അനുശ്രീ പി എസ് സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി ' എന്ന ചെറുകഥയും അനുശ്രീ കെ എ മുൻഷി പ്രേംചന്ദിന്റെ 'ഈദ് ഗാഹ് 'എന്ന ഹിന്ദി കഥയും പരിചയപ്പെടുത്തി.അഖിത അനിൽ വാർത്ത വായിച്ചു.ശിവാനന്ദൻ സർ നന്ദി പറഞ്ഞു.

ജൂൺ 26

വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യ സമാജം ഉദ്ഘാടനവും 26/6/ 24 രാവിലെ 10 മണിക്ക് നടന്നു.SMC വൈസ് ചെയർമാൻ ശ്രീ.സലി അധ്യക്ഷനായിരുന്നു. വയലാർ രാമവർമ്മ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. റ്റി കെ ജിനു സ്വാഗതപ്രസംഗം നടത്തി.വിശിഷ്ട അതിഥി ശ്രീ. ഷാജി മഞ്ജരി ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ നേട്ടത്തെക്കുറിച്ചും കുട്ടികൾക്ക് നല്ല ഒരു അവബോധം നല്കാൻ ഉദ്ഘാടകന് കഴിഞ്ഞു. ശ്രീ. ഷാജി മഞ്ജരിയുടെ 'ഡാർക്ക് വെബ്ബ് എ മർഡർ ഓഫ് എ ടീച്ചർ ' എന്ന പുസ്തകത്തെ കുറിച്ച് കുമാരി അഖില J പ്രകാശ് സംസാരിച്ചു. വായന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനദാനവും കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തുമാസികയുടെ പ്രകാശനവും ഷാജി സാർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശിവാനന്ദൻ സർ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികൾക്കായി പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.

ജൂൺ26

ലോക ലഹരി വിരുദ്ധദിനം

വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.സമ്മേളനത്തിൽ SRG കൺവീനർ നീനു K ജോബ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ഗീത ടീച്ചർ, സ്വഗതം ആശംസിക്കുകയും ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. HM ജിനു സർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിൻ്റെ ആരോഗ്യ സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. PTA വൈസ് പ്രസിഡൻ്റ് ശ്രീ സലി ലഹരിവിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി ശിവാനന്ദൻസാർ നന്ദി പറഞ്ഞു.

തുടർന്ന് കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു .ലഹരി ഉപയോഗത്തിൻ്റെ ആരോഗ്യ സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം. ലഹരി വിരുദ്ധ പാർലമെൻറ്, സ്പീക്കർ അഖില J പ്രകാശിൻ്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു . തുടർന്ന് പ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രി ലക്ഷ്മി നയനയെ ക്ഷണിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന വ്യക്തിപരവും സാമൂഹ്യപരവുമായ പ്രശ്നങ്ങളെ പറ്റിയും, ലഹരി വസ്തുക്കൾ ഉന്മൂലനം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും വസ്തുനിഷ്ഠമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് ആരതി സതീഷ് ,എല്ലാത്തരം ലഹരി വസ്തുക്കളും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്, എന്ന് അഭിപ്രായപ്പെട്ട് പ്രമേയത്തെ പിൻതാങ്ങി. ലഹരി വിമുക്ത കേരളം സാക്ഷാത്കരിക്കുന്നതിൽ കുട്ടികളുടേയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും സമൂഹത്തിൻ്റെയും പങ്കിനെപ്പറ്റി അഖിത അനിൽ പാർലമെൻ്റിൽ ചർച്ചചെയ്തു തുടർന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ ഐക കണ്ഠേന ലഹരി വിരുദ്ധ പ്രമേയം പാസാക്കി ലഹരി വിരുദ്ധ പ്രതിജ്ഞക്കു ശേഷം ദേശീയ ഗാനത്തോടെ സഭ പിരിഞ്ഞു