ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 34013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34013 |
| യൂണിറ്റ് നമ്പർ | LK/34013/2018 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | അദ്വൈത് എസ് ദിവാകർ |
| ഡെപ്യൂട്ടി ലീഡർ | ബിസ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 19-01-2026 | Shajipalliath |

റോബോട്ടിക്സ് ശില്പശാല
ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി നടത്തിയ ശില്പശാല സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ഉദ്ഘാടനം ചെയ്തു.പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് സ്റ്റുഡന്റ് റിസോഴ്സ് പേഴ്സൺമാരായ മാസ്റ്റർ അദ്വൈത് എസ്. ദിവാകർ കുമാരി ബിസഎന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലളിതമായ രീതിയിൽ റോബോട്ടിക്സ് പ്രോഗ്രാമിംഗും നിർമ്മാണ രീതികളും ഇവർ സഹപാഠികൾക്കായി വിശദീകരിച്ചു നൽകി.കൈറ്റ് മെന്റർമാരായ ശ്രീ. ഷാജി പി.ജെ.,ശ്രീമതി വിജു പ്രിയ വി.എസ്എന്നിവർ ശില്പശാലയുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പുതിയ കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങൾ തൊട്ടറിഞ്ഞ ഈ ശില്പശാല വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി മാറി.
കരുതലായി ലിറ്റിൽ കൈറ്റ്‌സ്; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി
സാങ്കേതികവിദ്യയുടെ ലോകത്ത് ആരും പിന്നിലാകരുത് എന്ന ലക്ഷ്യത്തോടെ ഗവ. ഡി. വി. എച്ച് എസ് എസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേറിട്ടൊരു മാതൃകയായി. സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 6/01/26 ഉച്ചക്ക് 1 മുതൽ 3 വരെ കമ്പ്യൂട്ടർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റൽ ലോകത്തെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമാണ് ഈ പ്രത്യേക ക്ലാസ് ഒരുക്കിയത്. കീബോർഡ് ഉപയോഗിക്കുന്ന രീതി, ലളിതമായ പെയിന്റിംഗ് സോഫ്റ്റ്‌വെയറുകൾ, ഇന്റർനെറ്റിലൂടെയുള്ള പഠനവിവരങ്ങൾ കണ്ടെത്തൽ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ അനന്തകൃഷ്ണൻ,അനൂപ് രാജ്,അതൂൽ രാജ്,ആദർശ്,രാമേശ്വർ ദത്ത്,മേഘ്‍ന,ആൻഹിത,ഫാത്തിമ എന്നിവർ ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗതമായ ശ്രദ്ധ നൽകിക്കൊണ്ടാണ് ക്ലാസുകൾ നയിച്ചത് എന്നത് ശ്രദ്ധേയമായി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യ എല്ലാവരിലേക്കും എത്തിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ സഹായിക്കുമെന്ന് സ്കൂൾ ഹെഡ് മിട്രസ് അഭിപ്രായപ്പെട്ടു. സ്കൂൾ ഐ.ടി. കോർഡിനേറ്റർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ മുഖത്തെ പുഞ്ചിരിയും ആത്മവിശ്വാസവും പദ്ധതിയുടെ വിജയത്തിന് തെളിവായി. ലിറ്റിൽ കൈറ്റ്‌സിന്റെ ഇത്തരം ജീവകാരുണ്യ-സാമൂഹിക ഇടപെടലുകൾക്ക് വലിയ കൈയടിയാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ലഭിക്കുന്നത്.
സമീപ സ്കൂൾ വിദ്യാർത്ഥികൾക്ക് ലിറ്റിൽകൈറ്റ്സ് പരിശീലനം
ലിറ്റിൽകൈറ്റ്സിന്റെ 10-ാം ക്ലാസിലെ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ഗവ. എൽ പി സ്കൂൾ അയ്യപ്പൻഞ്ചേരിയിൽ വെച്ച് 12/12/25 ന് നടന്ന കമ്പ്യൂട്ടർ പരിശീലന ക്ലാസും ലിറ്റിൽകൈറ്റ്സ് തയ്യാറാക്കിയ പത്രവിതരണത്തിന്റെ ഉദ്ഘാടനം എൽ പി സ്കൂൾ എച്ച് എം ശ്രീ ജയ്‍ലാൽ സാർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024-26 ൻ്റ് ലീഡർ അദ്വൈത് എസ് ദിവാക്കറിൻ്റെ നേതൃത്വത്തിലുള്ള 10 പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ നോഷ് നോബിൻ,ബിസ,ആൻമരിയ,വൈഗ കെ വി,ഹരിനാരായണൻ,ആദ്യതൻ,അഭിനവ് ബിജുമോൻ ,അജയ് കൃഷ്ണൻ , വിമൽസാദ് (9A) എന്നിവർ ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു. Traffic game,eduActi8, തുടങ്ങിയ game കളിലൂടെ വിവിധ അറിവുകൾ പകർന്നു കൊടുത്തു കൊണ്ട് മാസ്റ്റർ അദ്വൈത് എസ് ദിവാകർ കുട്ടികളെ കമ്പ്യൂട്ടറൻ്റ് വിവിധ tool കൾ ,ടിപ്സ് പരിചയപ്പെടുത്തി . Tux paint,libre office writer എന്നിവയിലൂടെ മാസ്റ്റർ വിമൽ സാഥ് കുട്ടികളെ കളർ നൽകാനും വരക്കാനും പഠിപ്പിച്ചു. രാവിലെ 10 മുതൽ 12 .30 നടന്ന കമ്പ്യൂട്ടർ പരിശീലന ക്ലാസിന് നേതൃത്വം നൽകിയ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കും ,ക്ലാസ് മോനിട്ടർ ചെയ്ത 'കൈറ്റ് മെൻ്റർ ശ്രീ ഷാജി പി.ജെ , എസ് ഐ റ്റി സി ശ്രീ റെനീഷ് എന്നിവർക്ക് എച്ച് എം ശ്രീ ജയ്‍ലാൽസാർ നന്ദി പറഞ്ഞു ' തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ WRITE CLICK എന്ന പത്രം എല്ലാ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു.
സൈബർ കെണികളിൽ വീഴാതിരിക്കാൻ ജാഗ്രത
നിത്യജീവിതത്തിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. കൂറ്റുവേലി വാർഡിലെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്കായാണ് സ്കൂളിലെ ലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പത്താം ക്ലാസിലെ പ്രയാഗ് പി, പാർത്ഥിപൻ പി,വന്ദന,റിയജോൺസൺ,സാന്ദ്ര, അക്ഷയ്,കാശിനാഥൻ ,ജെസ്‍വിൻ എന്നിവർ പരിശീലന ക്ലാസ് എടുത്തു. ആധുനിക കാലത്ത് സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ഒടിപി (OTP) തട്ടിപ്പുകൾ, വ്യാജ ലിങ്കുകൾ വഴിയുള്ള പണം തട്ടൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷ എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദമായ ധാരണ നൽകി. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലെ അപകടങ്ങൾ,ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും രഹസ്യമായി സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത, സൈബർ തട്ടിപ്പിനിരയായാൽ ഉടൻ ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പറുകൾ. മൊബൈൽ ഫോണിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ .സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഐ.ടി. അധ്യാപകരും ചേർന്നാണ് ക്ലാസുകൾ നയിച്ചത്. സാങ്കേതിക വിദ്യയെ ഭയപ്പെടാതെ, എന്നാൽ കൃത്യമായ അറിവോടെ എങ്ങനെ ഡിജിറ്റൽ ലോകത്ത് ഇടപെടാം എന്ന് ലളിതമായ ഭാഷയിൽ അവർ വിവരിച്ചു നൽകി. നിരവധി കുടുംബശ്രീ അംഗങ്ങൾ തങ്ങൾക്കുണ്ടായ സംശയങ്ങൾ ചോദിച്ചറിയുകയും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.വാർഡ് മെമ്പർ ശ്രീ. അക്ബർ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മെൻ്റർ ശ്രീ . ഷാജി പി. ജെ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളും കുടുംബശ്രീ ഭാരവാഹികളും സ്കൂൾ അധികൃതരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇത്തരം ബോധവൽക്കരണ പരിപാടികൾ വരും ദിവസങ്ങളിലും തുടരാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.
ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ അറിവേകി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
സാങ്കേതിക വിദ്യയുടെ ലോകം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചാരമംഗലം ഗവൺമെന്റ് ഡി.വി.എച്ച്.എസ്.എസ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മാതൃകയായി. കഞ്ഞിക്കുഴി ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളിൽ കമ്പ്യൂട്ടർ അവബോധം വളർത്തുന്നതിനും ലളിതമായ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്നതിനുമായാണ് ഏകദിന ക്യാമ്പ് നടത്തിയത്. ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 10 ലെ വൈശാഖ്,മിത്രകൃഷ്ണ,ശ്രേയ,വൈഗ രതീഷ്,ബാലഗോപാൽ,ഗണേഷ് കൃഷ്ണ,ആദിത്യൻ,അഭിനവ് ചന്ദ്രൻ,ഇമ്മാനുവേൽ ജോസ് എന്നീ അംഗങ്ങളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മൗസ് ഉപയോഗിക്കുന്ന രീതി, ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള 'ടക്സ് പെയിന്റ്' (Tux Paint), ലളിതമായ ഗെയിമുകൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. കൂടാതെ വിദ്യാഭ്യാസ സോഫ്റ്റ്വെവയറുകളായ മാർബിൾ, സ്റ്റെല്ലേറിയം എന്നിവ ഉപയോഗിച്ച് ഭൂമി, ചന്ദ്രൻ തുടങ്ങിയ ആകാശഗോളങ്ങളെ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ കൗതുകവും ആവേശവും പകരുന്നതായിരുന്നു പരിശീലനം. സാങ്കേതിക വിദ്യ വെറുമൊരു പഠനവിഷയമല്ല, മറിച്ച് വിനോദത്തിലൂടെ നേടിയെടുക്കാവുന്ന ഒന്നാണെന്ന് ബോധ്യപ്പെടുത്താൻ ഈ ഉദ്യമത്തിലൂടെ സാധിച്ചു. കഞ്ഞിക്കുഴി ബഡ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ കൈറ്റ് മെന്ററന്മരായ ശ്രീ ഷാജി പി ജെ, ശ്രീമതി വിജുപ്രിയ വി എസ്, എസ് ഐ റ്റി സി ശ്രീ റെനീഷ് എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർമാർ അറിയിച്ചു. വിദ്യാർത്ഥികൾ നേരിട്ട് അധ്യാപകരായി മാറിയ ഈ വേറിട്ട പ്രവർത്തനം ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പങ്കാളിത്തം
കൈറ്റ് (കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റിൽ ചാരമംഗലം ഗവൺമെൻറ് എച്ച്എസ്എസ് ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ അവർ തയ്യാറാക്കിയ രണ്ട് ഇനങ്ങൾ അവതരിപ്പിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്ത റോബോട്ടിക് ഫെസ്റ്റിൽ കൈറ്റ് സി ഇ ഒ ശ്രീ.കെ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഓസ്കാർ നേടിയ ഹോളിവുഡ് ചിത്രത്തിലെ വിഷ്വൽ എഫട്ക്സ് ടീം അംഗവും ആലപ്പുഴ സ്വദേശിയുമായ അലിഫ് അഷറഫ്, ടെക്ജെൻഷ്യ സി ഇ ഒ ജോയ് സെബാസ്റ്റ്യൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഗവൺമെൻറ് ഡി.വിഎച്ച് എസ് എസ് ൽ നിന്നും ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ച് അംഗങ്ങളായ സാന്ദ്ര പി വി, മിത്ര കൃഷ്ണ, അദ്വൈത് എസ് ദിവാകർ , അനന്തകൃഷ്ണൻ എന്നിവരാണ് റോബോട്ടിക് ഫെസ്റ്റിൽ പങ്കെടുത്തത്.ഓട്ടോമാറ്റിക് ക്ലോത്ത് ഡ്രൈയിങ് സ്റ്റാൻഡ്,ഓട്ടോമാറ്റിക് ടോൾ ഗേറ്റ് എന്നീ ഇനങ്ങളാണ് ഇവർ അവതരിപ്പിച്ചത്.ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഫെസ്റ്റിൽ പങ്കടുക്കുന്നതിനും പ്രദർശനം കാണാനും എത്തിയിരുന്നു.
ഡിജിറ്റൽ മാഗസിൻ പ്രകാശനം
ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് 2023- 26 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻറെ പ്രകാശന കർമ്മം 2025 മാർച്ച് 14ന് ബഹുമാനപ്പെട്ട കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഗീതാ കാർത്തികേയൻ നിർവഹിച്ചു.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പഠനോത്സവത്തിൽ വച്ചാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം നടന്നത് .ബഹുമാനപ്പെട്ട എച്ച് എം.ശ്രീമതി അനൂപ് രാജ്, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി.നിഷ ,പി ടി എ പ്രസിഡൻ്റ് ശ്രീ. ഗിരി പ്രസാദ് , പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു."ഡിജിറ്റൽ പ്ലസ്" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മാഗസിൻ സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അദ്വൈത് എസ് ദിവാകർ , ബിസ . എസ് വിമൽ സാദ് ,മാധവ് സുജിത് , ഹാരിക എന്നിവരുടെ നേതൃത്വത്തിൽ കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി പി ജെ കൈറ്റ് മിസ്ട്രസ് ശ്രീമതി . വിജുപ്രിയ വി എസ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് മാഗസിൻ തയ്യാറാക്കിയത്. ആകെ 66 പേജുകളുള്ള മാഗസിനിൽ സ്കൂൾ ചരിത്രം, ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ, കുട്ടികളുടെ കഥ, കവിത, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് ഫെസ്റ്റും മികവുത്സവവും
ഗവ. ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് ഫെസ്റ്റും ലിറ്റിൽ കൈറ്റ്സ് മികവുത്സവവും ശ്രീ. എ. ടി ഗിരി പ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീമതി. നിഷ (എച്ച് എം ഇൻ ചാർജ്ജ്) രാവിലെ 10 ന് ഉദ്ഘാടനം ചെയ്തു. കൈറ്റിൽ നിന്നും ലഭ്യമായ അർഡിനോ കിറ്റ് ഉപയോഗപ്പെടുത്തി എൽ കെ റോബോട്ട്, ആട്ടോമാറ്റിക്ക് ടോൾ ഗേറ്റ്, തീ - വെള്ളപൊക്കം -അന്യവസ്തുൾ - മൃഗങ്ങൾ എന്നിവയുടെ സാന്നിദ്ധ്യമറിയിക്കുന്ന ബസറുകൾ - ഓട്ടോമാറ്റിക് ക്ലോത്ത് ഡ്രയർ, സിഗ്നൽ ലൈറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ഗെയിം സോണിൽ ആട്ടോമാറ്റിക് ഡയസ് , റോബോ ഹെൻ- എ ഐയുടെ പ്രവർത്തനം മനസ്സിലാക്കുവാൻ ഫേസ് തിരിച്ചറിയൽ വിവിധ ആപ്പുകൾ കൂടാതെ വിവിധ അനിമേഷൻ വീഡിയോ, ഷോർട്ട് ഫിലും , വിവിധ പോസ്റ്റർ രചനകൾ എന്നിവയുടെ പ്രദർശനം രാവിലെ 10. മണി മുതൽ 4.3 വരെ കെ ജി മുതൽ ഹൈസ്കൂൾ വിഭാഗ വരെയുള്ള വിദ്യാർത്ഥികൾ,ടീച്ചേഴ്സ് , രക്ഷിതാക്കൾ എന്നിവർ മികച്ച കണ്ട് അഭിപ്രായങ്ങൾ പങ്കുവെച്ചു. അദ്വൈത് എസ് ദിവാകർ, ബാലഗോപാൽ, ഗൗരിജിത്ത്, അനന്തകൃഷ്ണൻ എസ്, പ്രയാഗ് പി , സാന്ദ്ര എസ്, മിത്ര കൃഷ്ണ,അഭിനവ് ചന്ദ്രൻ,മാധവ് സുജിത്ത്, ഹാരിക,വിമൽസാദ് വൈശാഖ് ,ബിസ, ശ്രീമതി. വിജുപ്രിയ (കൈറ്റ് മിസ്ട്രസ്) ശ്രീ ഷാജി പി. ജെ (കൈറ്റ് മാസ്റ്റർ) എന്നിവർ ഈ പ്രദർശനത്തിന് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ്പ്രവേശന പരീക്ഷ 2023
പുതിയ ബാച്ചിലേക്ക് 59 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2023 ജൂൺ 13ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 58 കുട്ടികൾ പങ്കെടുത്തു . ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക് പ്രവേശനം നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2023-26)
'2023 -26 ബാച്ചിലെ രക്ഷിതാക്കളുടെ മീറ്റിങും സൈബർ സുരക്ഷ ക്ലാസും


ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിങ് 19/07/2023 ബുധനാഴ്ച 4 മണിയ്ക്ക് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.എച്ച് എം ഇൻ ചാർജ് നിഷ ടീച്ചർ മീറ്റിങ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ സ്വാഗതം പറയുകയും കൈറ്റ് മാസ്റ്റർ ശ്രീ.ഷാജി പി.ജെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തന രീതി സ്ലൈഡ്ഷോയിലൂടെ വിശദീകരിക്കുകയും ചെയ്തു. പ്രസ്തുത മീറ്റിങ്ങിൽ 23 - 26 ബാച്ചിലെ കുട്ടികൾക്ക് യൂണിഫോം ഏർപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെകുറിച്ചുമുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് LK മാസ്റ്റർ മറുപടി നൽകി. തുടർന്ന് ശ്രീമതി. ജ്യോതിസ് വർഗീസ് നന്ദി പറഞ്ഞു.5 മണിയോടെ മീറ്റിങ് അവസാനിച്ചു
2023 - 26 ബാച്ച് പ്രിലിമിനറി ക്യാമ്പ്
2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 20 / 7/ 23 വ്യാഴായ്ച നടന്നു. 40 കുട്ടികളും പങ്കെടുത്ത ക്ലാസിൽ ശ്രീ. ബിനോയ് സി ജോസഫ് സാർ ക്ലാസ് നയിച്ചു. കൈറ്റ്സ് മാസ്റ്റർ ശ്രീ ഷാജി പി.ജെ, കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി. എസ് എന്നിവർ സാറിനെ സഹായിച്ചു. രാവിലെ 9.45 ന് ആരംഭിച്ച ക്ലാസിൽ 8 സെക്ഷനായി ലിറ്റിൽ കൈറ്റ്സിനെ നന്നായി മനസ്സിലാക്കുവാനും പ്രവർത്തന പരിപാടിക്കും ഉദ്യേശ ലക്ഷ്യങ്ങളും മനസ്സിലാക്കുവാനും കഴിഞ്ഞു. കൂടാതെ scratch, mobile app, animation,robotics, എന്നിവയെ സംബന്ധിച്ച് പ്രാഥമിക പാഠങ്ങൾ പരിശീലിക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു. വൈകിട്ട് 4 ന് നടന്ന അനുമോദന സമ്മേളനം പി.റ്റി . എ പ്രസിഡന്റ് ശ്രീ അക്ബർ പി അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത സമ്മളനത്തിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ, ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ ഡോമിനിക്ക് സാർ അശംസകളർപ്പിച്ചു. ഏറ്റവും കൂടുതൽ സ്കോർ നേടിയ എ ഐ ഗ്രൂപ്പ് ലീഡർ സമ്മാനം ഏറ്റ് വാങ്ങിയ ചടങ്ങ് സ്വാഗതം ചെയ്തത് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി സാറും,നന്ദിയും പറഞ്ഞത് ലിറ്റിൽ കൈറ്റ്സ് അംഗം അദ്വൈത് എസ് ദിവാകറുമാണ്. അനുമോദന സമ്മേളനം കൃത്യം 4.15 ന് അവസാനിച്ചു.
സ്കൂൾ ഫിലിം ഫെസ്റ്റിവൽ


ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. 9/10/23 ഉച്ചക്ക് 1.30 ന് ആദ്യ പ്രദർശനം നടന്നു. '"ചിൽഡ്രൻസ് ഇൻ ഹെവൻ"'എന്ന ഇറാനിയൻ ചിത്രമായിരുന്നു പ്രദർശിപ്പിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. തുടർന്ന് അടുത്ത ദിവസം റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയവരിൽ നിന്ന് നിരജ്ഞന കൃഷ്ണ യു സ്കൂൾ തല വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് - 24
ലിറ്റിൽ കൈറ്റ്സ്'2023 - 26 ബാച്ചിന്റെ ഏകദിന ക്യാമ്പ് 10/10/24 വ്യാഴ്ചാഴ്ച രാവിലെ 10 മണിക്ക് ഹെഡ് മി ട്രസ് ഇൻ ചാർജ്ജ് ശ്രീമതി. നിഷ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജുപ്രിയ വി.സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ , ചേർത്തല സൗത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മാസ്റ്റർ ശ്രീ സെബാസ്റ്റ്യൻ എ വി (റിസോഴ്സ് പേഴ്സൺ ), കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ (റിസോഴ്സ് പേഴ്സൺ )എന്നിവർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു. ലിറ്റിൽകൈറ്റ്സിലെ 23-26 ബാച്ചിലെ മുഴുവൻ അംഗങ്ങളും പങ്കടുത്ത ക്ലാസ്സിൽ തുടർന്ന് ശ്രീ ഷാജി പി.ജെ രാവിലെത്തെ സെഷൻ ഓപ്പൺ റ്റൂൺസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള Gif, Video എന്നീ ഫോർമാറ്റിൽ അനിമേഷൻ തയ്യാറക്കുന്ന വിധം പഠിപ്പിച്ചു. ഉച്ച കഴിഞ്ഞ് സ്‌ക്രാച്ച് ത്രീ ഉപയോഗിച്ച് പൂക്കളം നിറക്കുന്ന ഗയിം തയ്യാറാക്കുന്നത് കൈറ്റ് മാസ്റ്റർ ശ്രീ സെബാസ്റ്റ്യൻ എ വി പഠിപ്പിച്ചു. ഉച്ചക്ക് കുട്ടികൾക്ക് ലഞ്ച് ഒരുക്കിയിരുന്നു. എല്ലാ കുട്ടികളും വളരെ താൽപ്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. സബ്ബ് ജില്ല ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി തുടർപ്രവർത്തനങ്ങൾ നൽകി ക്യാമ്പ് ബാച്ച് ലീഡർ നന്ദി പറഞ്ഞ് കൃത്യം 4.30 സമാപിച്ചു.
ലിറ്റിൽ കൈറ്റ്സ് - ഡിജി ഫിറ്റ് പ്രോഗ്രാം
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ യു പി ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായി എല്ലാ മാസവും നടത്തിവരുന്ന കമ്പ്യുട്ടർ പരിശീലപരിപാടി ഈ മാസം 15 ന് നൽകിയത് 2023-26 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 9 സ്റ്റുഡെൻ്റ് ആർ പി മാരാണ്. വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് മറ്റുളളവർക്ക് പകർന്നു നൽകുന്നു.ലിബറെ ഓഫീസർ റൈറ്റർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിംങ്, മലയാളം ടൈപ്പിംങ് ക്ലാസുകൾ മാസ്റ്റർ അദ്വൈവത് എസ് ദിവാകർ കൈകാര്യം ചെയ്തു.അഭിനവ് ചന്ദ്രൻ,ബിസ റിയാ,മേഖ,പാർത്ഥിപൻ പി,ഗൗരിജിത്ത്,ഇമ്മാനുവേൽ ജോസ്,അജയ് കൃഷ്ണ തുടങ്ങി വിദ്യാർഥികൾ ക്ലാസിൽ സഹായിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ . ഷാജി പി ജെ.കൈറ്റ് മിസ്ട്രസ് ശ്രീമതി.വിജുപ്രിയ വി എസ് എന്നിവർ ക്ലാസ് മോണിട്ടർ ചെയ്തു.
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് - പങ്കാളിത്തം

2023 - 26 LK ബാച്ചിൽ നിന്ന് 8 കുട്ടികൾ അനിമേഷൻ / പ്രോഗ്രാമിങ് വിഭാഗങ്ങളിൽ നിന്നായി ഈ വർഷത്തെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു അനന്തകൃഷ്ണൻ പി , മിത്ര കൃഷ്ണ ഏ പി , വൈശാഖ് പി വി , പ്രയാഗ് പി എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തിലും അദ്വൈത് എസ് ദിവാകർ , ബാലഗോപാൽ എം ബി , ഗൗരിജിത്ത് എം. അജേഷ് , സാന്ദ്ര പി വി എന്നിവർ അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. ചേർത്തല SNM Govt. Boys HSS ൽ വെച്ച് നവംബർ 23, 24 തീയതികളിൽ നടന്ന സബ്ജില്ലാ ക്യാമ്പിൽ നിന്ന് ബാലഗോപാൽ എം ബി ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അർത്തുങ്കൽ GRFTHS ൽ വെച്ച് ഡിസംബർ 27 , 28 തീയതികളിൽ നടന്ന അനിമേഷൻ വിഭാഗം ജില്ലാ ക്യാമ്പിൽ നിന്ന് ബാലഗോപാൽ എം ബി സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടി. 2025 ഫെബ്രുവരി 8, 9 തീയതികളിൽ CFOSS, തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ബാലഗോപാലിനെ സ്കൂൾ പഠനോത്സവത്തിൽ അനുമോദിച്ചു.








































